Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു

തിടനാട് : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി-63)ആണ് മരിച്ചത്. ഇന്നലെ (8/4/2025) രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്ന ബേബി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ, തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന, കെഎസ്ആർടിസി ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബേബിയെ, കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ: Read More…

Accident

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെം​ഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേ​ഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക Read More…

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പാറമ്പുഴ സ്വദേശികൾ സതീഷ് കുമാർ ( 42), മുരളീദാസ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പെയിന്റിം​ഗ് ജോലിക്കാരായ ഇവർ ജോലിസ്ഥലത്തേത്ത് രാവിലെ പോകുന്നതിനിടെയാണ് അപകടം. കുമ്മണ്ണൂരിൽ വച്ചാണ് അപകടം ഉണ്ടായത്.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുക്കൂട്ടുതറ സ്വദേശി നവീൻ ശശീന്ദ്രന് ( 23) പരുക്കേറ്റു. ഇന്നലെ രാത്രി നീലൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി ഭരണങ്ങാനം സ്വദേശിനി സുമയ്ക്ക്( 49) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് മേലമ്പാറ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.

Accident Blog

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ അദ്വൈത് ശ്രീകാന്തിനു ( 16) പരുക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പൂവത്തോട് സ്വദേശി ജോബിൻ ജോസഫിനു ( 30) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു 2 അപകടങ്ങളും.

Accident

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

Accident

മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഒരാൾക്ക് ഗുരുതര പരുക്ക്

പാലാ : മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു. പിന്നിൽ യാത്ര ചെയ്ത ഉപ്പുതറ പള്ളിക്കൽ സോന (22 ) യെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Accident

വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേർക്ക് പരുക്ക്

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തിരുവനന്തപുരം സ്വദേശിനി ജോനി അലക്സ് ( 25 ) ആസിഫ് ( 28 ) എന്നിവർക്ക് പരുക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുറവിലങ്ങാട് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കുറവിലങ്ങാട് സ്വദേശി ജോസ് പുത്തനങ്ങാടിക്ക് ( 65 ) പരുക്കേറ്റു.