പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ ദമ്പതികളായ കാളകെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഞായർ വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി ആൽവിൻ.കെ.മാനുവൽ (22), മൈങ്കണ്ടം സ്വദേശി ജോജിൻ തോമസ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി പാലാ – കൊടുങ്ങൂർ റൂട്ടിൽ മൈങ്കണ്ടത്തിനു സമീപമായിരുന്നു അപകടം.
മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.