പാലാ : കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കുടുംബാംഗങ്ങളായ അമ്പാറ സ്വദേശികൾ രാജീഷ് (47) ലത (44) ജിത്തു (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 3 മണിയോടെ പാലാ – ഭരണങ്ങാനം റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.