pala

മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ സെൽഫ് ഹെൽപ് ​ഗ്രൂപ്പിന്റെ ഉദ്ഘാടനം നടത്തി

പാലാ: കാൻസർ രോ​ഗികൾക്കും രോ​ഗമുക്തി നേടിയവർക്കും അതിജീവനത്തിന്റെ പുതിയ പാത തുറക്കാൻ ഉപകരിക്കുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ​​ഗ്രൂപ്പെന്നു ഗവ.ചീഫ് വിപ് ഡോ.എൻ.ജയരാജ് പറഞ്ഞു.

മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക കാൻസർ ദിനാചരണം ഉദ്ഘാടനവും പുതിയതായി ആരംഭിക്കുന്ന കാൻസർ സെൽഫ് ഹെൽപ് ​ഗ്രൂപ്പിന്റെ ലോഞ്ചിം​ഗും നിർവ്വഹിക്കുകയായിരുന്നു ​ഗവ.ചീഫ് വിപ്. എല്ലാ വർഷവും ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു.

കാൻസർ പ്രതിരോ​ധം, രോ​ഗനിർണയം, ചികിത്സ എന്നിവയിൽ ഒരുപാട് സാധ്യതകളുള്ള കാലഘട്ടമാണിത്. കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും രോ​ഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും സമൂഹത്തെ പ്രാപ്തരാക്കാൻ വേണ്ടിയാണ് കാൻസർ ദിനാചരണം നടത്തുന്നത്.

കാൻസർ രോ​ഗികൾക്കു ആവശ്യമായ ബോധവൽക്കരണവും മാനസിക പിൻബലവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കാൻ ഹെൽപ് എന്ന പേരിൽ കാൻസർ സെൽഫ് ഹെൽപ് ​​ഗ്രൂപ്പ് എന്ന നൂതന പ്രവർത്തനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്നത്.

കാൻസർ രോ​ഗം മാറിയവർക്കും നിലവിൽ ചികിത്സ തേടുന്നവർക്കും ഇടയിൽ ഒരു ബന്ധം സൃഷ്ടിക്കുക, അതിലൂടെ രോ​ഗത്തെക്കുറിച്ചുള്ള അനാവശ്യ വ്യാകുലതകൾ ഇല്ലാതാക്കുക എന്നിവയും കാൻ ഹെൽ‌പിലൂടെ ലക്ഷ്യമിടുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

കൗൺസലിം​ഗ്, ‍‍‍ഡയറ്റീഷ്യന്റെ സേവനം എന്നിവയും കാൻഹെൽപ്പിലൂടെ ലഭ്യമാകും. കാൻസർ രോ​ഗമുക്തി നേടിയവർ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു. പാലാ ‍ഡിവൈഎസ്പി കെ.സദൻ, ഓങ്കോളജി വിഭാ​ഗം കൺസൽട്ടന്റ് ഡോ.റോണി ബെൻസൺ, അസോസിയേറ്റ് കൺസൽട്ടന്റ് ഡോ.സോൻസ് പോൾ എന്നിവർ പ്രസം​ഗിച്ചു. വിവിധ വിഷയങ്ങളിൽ കൺസൽറ്റന്റുമാരായ ഡോ.ജോഫിൻ.കെ.ജോണി, ഡോ.ടിജോ ഐവാൻ ജോൺ, ചീഫ് ഡയറ്റീഷ്യൻ ജിജിനു എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *