Poonjar News

ബി ജെ പി യുടെ ആദ്യ നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന പരേതനായ പി കെ രഘുവിന്റെ ഛായാചിത്രം അനാഛാദനം ചെയ്തു

പൂഞ്ഞാർ: ബി ജെ പി യുടെ ആദ്യ നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന പരേതനായ പി കെ രഘുവിന്റെ ഫോട്ടോ മണ്ഡലം കമ്മിറ്റി ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ജെ. പ്രമീളാദേവി അനാഛാദനം ചെയ്തു.

ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ പി ജെ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് നേടിയ രാജു ചേന്നാട്, ഗിന്നസ് അബീഷ് ഡോമിനിക്, ജയൻ കളത്തൂക്കടവ് എന്നിവരെ ആദരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ, മിനർവ്വ മോഹൻ, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, സോമരാജൻ, മാനി അടിവാരം ആറ്റുവേലിൽ, മഞ്ജു സജീവ്, എം വി പ്രദീപ്കുമാർ, ബിൻസ് മാളിയേക്കൽ, ദീപ സന്തോഷ്‌, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.