പാലാ : മുത്തോലിയിൽ ബൈക്കും ലോറും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു. പിന്നിൽ യാത്ര ചെയ്ത ഉപ്പുതറ പള്ളിക്കൽ സോന (22 ) യെ ഗുരുതര പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവിൽ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
പ്രവിത്താനം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശികളായ ജോളി മാത്യു (58) മാത്യു (59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ പ്രവിത്താനത്തിന് സമീപത്തു വച്ചായിരുന്നു അപകടം.