ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
അമ്പാറ : പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന്‍ ആണ് പരിക്കേറ്റത്. ആമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമീന്‍ സാരമായ പരിക്കുള്ളതായാണ് വിവരം.