പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ടൗണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രാമപുരം സ്വദേശി വിഷ്ണുവിന് ( 27) പരുക്കേറ്റു. ഭരണങ്ങാനത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശി അജക്സ് ജോസിന് ( 18 ) പരുക്കേറ്റു. ഞായറാഴ്ച്ച രാത്രിയിലായിരുന്നു 2 അപകടങ്ങളും.
തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മഠത്തുങ്കൽ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം.