പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി മെർവിന് ( 28) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കുമളി പുറ്റടി ഭാഗത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി രതീഷ് സി.പി.ക്ക് ( 41) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സഞ്ജയ് ജെ.യ്ക്ക് പരുക്കേറ്റു. ഇന്ന് Read More…
പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കെഴുവംകുളം സ്വദേശികളായ ജോഷി ജോർജ് (46 ) ഡിജോ തോമസ് ( 46 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കണ്ണാടിപറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: ടോറസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ കുമ്മണ്ണൂർ സ്വദേശി സുബിനെ (25) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.45 ഓടെ മുത്തോലി പാലത്തിനു സമീപമായിരുന്നു അപകടം.