പാലാ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ യാത്രികൻ പൊൻകുന്നം സ്വദേശി ജസ്റ്റിൻ ജോസഫിനെ ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ പാലാ – പൊൻകുന്നം റൂട്ടിൽ അട്ടിക്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.
പാലാ : ടിപ്പറും കാറും കൂട്ടിയിടിച്ചു പരിക്കേറ്റ പൊൻകുന്നം സ്വദേശി സന്തോഷ് മാത്യുവിനെ ( 42 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ ഇളംപള്ളി കവല ഭാഗത്ത് വച്ച് 10.30 യോടെയായിരുന്നു അപകടം.
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18) ജോയി വർക്കി (52) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം.