പാലാ: പത്രവിതരണം നടത്തുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പത്രം ഏജന്റ് മോനിപ്പള്ളി സ്വദേശി സദാനന്ദനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 8 മണിയോടെ മോനിപ്പള്ളി – ഉഴവൂർ റൂട്ടിലായിരുന്നു അപകടം.
ഈരാറ്റുപേട്ട: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ (5) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.
പനയ്ക്കപ്പാലം: പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് കാര്‍ ഓട്ടോയുമായും മറ്റൊരു കാറുമായും കൂട്ടിയിടിച്ച് അപകടം. റിവേഴ്സ് എടുക്കുന്നതിനിടെ ഓള്‍ട്ടോ കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പിന്നീട് മറ്റൊരു മാരുതി കാറുമായും കാര്‍ കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ മറിഞ്ഞ ഓട്ടോയ്ക്ക് സാരമായി തകരാറുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടി അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം, റിവേഴ്സ് എടുക്കുന്നതിനിടെ രണ്ടു തവണ ഓട്ടോയില്‍ ഇടിച്ചുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.