പാലാ: ഓട്ടോറിക്ഷയിൽ ലോറി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ പാലാ വഞ്ചിമല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികൾ നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഉച്ചയ്ക്ക് കടപ്ലാമറ്റം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.
തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഈസ്റ്റ് കലൂർ സ്വദേശി ഇ.ബി. സിബി (60) യാണ് മരിച്ചത്. കുമാരമംഗലം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കരനായിരുന്നു. പെരുമാകണ്ടം നരകുഴിയിൽ വെച്ചാണ് കാർ കത്തി നശിച്ചത്. കാർ പൂർണമായും കത്തി നശിച്ചു.റോഡിൽ നിന്നും മാറ്റി വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ കർണാടക തുമ്പൂർ സ്വദേശികളായ ഡ്രൈവർ നവീൻ (24 ) തീർത്ഥാടക മാരുതി ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 5 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പിഴകിന് സമീപമായിരുന്നു അപകടം.