kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം ഉദ്‌ഘാടനം ചെയ്തു

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗത്തിന്റെ ഉദ്‌ഘാടനം ആശുപത്രി ഡയറക്ടറും, സി.എം.ഐ വികർ പ്രൊവിൻഷ്യലുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, റേഡിയോളോജിസ്റ്റ് ഡോ. ജെയ്സൺ തോമസ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ പാസ്റ്ററൽ കെയർ ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ പങ്കെടുത്തു.

general

നീണ്ടൂരിൽ കുടുംബാരോഗ്യ കേന്ദ്രവും രണ്ട് സബ് സെൻ്ററുകളും വരുന്നു ; ശിലാസ്ഥാപന കർമ്മം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഓണംതുരുത്തിൽ പുതിയതായി നിർമിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൈപ്പുഴ, നീണ്ടൂർ സൗത്ത് എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന സബ് സെന്ററുകളുടെ ശിലാസ്ഥാപന കർമ്മവും സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കൈപ്പുഴ സെൻറ് ജോർജ് വി.എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം വഴി 1.43 കോടി രൂപ ചെലവിട്ടാണ് കുടുംബാരോഗ്യ കേന്ദ്ര നിർമാണം. സബ് സെൻ്ററുകൾ 55 ലക്ഷം രൂപ Read More…

pala

മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാ​ഗം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കേന്ദ്രീകൃത എയർകണ്ടീഷൻ സൗകര്യമുള്ള രണ്ട് നിലകളിലായാണ് പുതിയ സെന്ററിൽ ഓങ്കോളജി വിഭാ​ഗത്തിന്റെ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 35 ബെഡ് കീമോതെറാപ്പി കെയർ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങൾ ഓങ്കോളജി ഡേ കെയറിലുണ്ട്. കീമോതെറാപ്പി ആവശ്യത്തിനായി എത്തുന്നവർക്ക് ഏറെ സു​ഗമമായി ചികിത്സയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്ന Read More…

general

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി; തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 9നാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതൊഴികെയുള്ള സംസ്ഥാനത്തെ 1199 Read More…

pala

സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്നുംതെരുവ് നായ്ക്കളെ വന്ധ്യങ്കരിച്ച് അടിയന്തരമായി ഷെൽറ്ററുകളിലേയ്ക്ക് മാറ്റണം എന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കുവാൻ സംസ്ഥാന ഗവൺമെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. വന്ധ്യങ്കരണത്തിന്റെയും, ഷെൽറ്റർ സ്ഥാപിക്കലിന്റെയും പേരിൽ കോടികളുടെ അഴിമതി മാത്രമാണ് നാളിതുവരെ നടന്നിരിക്കുന്നുതെന്നും സജി കുറ്റപ്പെടുത്തി. തെരുവു നായ്ക്കളെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുവാൻ അനുവദിക്കണമെന്ന് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ മാത്രം ആവശ്യമാണെന്നും മരുന്ന് കമ്പനികൾക്ക് Read More…

general

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കേരളാ കോൺഗ്രസ്‌ (എം) ൽ ചേർന്നു

പാറത്തോട്: വ്യാപാരി വ്യവസാസി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, പാറത്തോട് മുഹിയുദ്ദീൻ മുസ്ലിം ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും, തണൽ പാലിയേറ്റീവ് കെയർ പാറത്തോട് യൂണിറ്റ് പ്രസിഡണ്ടുമായ ശ്രീ.കെ.എ അബ്ദുൽ അസ്സിസ് കൊച്ചുവീട്ടിൽ കേരളാ കോൺഗ്രസ്‌ (എം) ൽ ചേർന്നു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡണ്ട് കെ.ജെ തോമസ് Read More…

pala

പാലായിൽ കേരള കോൺ (എം) -ൻ്റെ സർജിക്കൽ സ്ട്രൈക്ക് ; മഹിളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവും കുന്നേലും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ

പാലാ: കോൺഗ്രസ് വനിതാ വിഭാഗമായ മഹിളാ കോൺഗ്രസിൻ്റെ മുനിസിപ്പൽ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവുംകുന്നേലും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) – ൽ അംഗത്വം എടുത്തു. കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി പാർട്ടി അംഗത്വം നൽകി പ്രവർത്തകരെ സ്വീകരിച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കേരള കോൺ (എം) ലൂടെ എൽ.ഡി.എഫിൻ്റെ ഭാഗമാകുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. എൽ.ഡി.എഫിൻ്റെയും പാർട്ടിയുടേയും വോട്ട് ഷെയർ കൂടുതൽ ഉയരുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ജനപക്ഷ ഇടപെടലുകളാണ് എൽ.ഡി.എഫിൻ്റെ Read More…

aruvithura

അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ ദേശീയ തല കോമേഴ്സ് അൻഡ് മനേജ്മെൻ്റ് ഫെസ്റ്റ്

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 15ന് നടക്കുന്ന ഫെസ്റ്റ് രാജ്യത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്. ബിസിനസ്സ് ക്വിസ്സ് , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ , ട്രഷർ ഹണ്ട് , സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡ് Read More…

aruvithura

മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും അരുവിത്തുറ ഫെറാനോ പാരീഷ് ഹാളിൽ നടത്തപ്പെട്ടു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും അരുവിത്തുറ ഇടവക മാതൃവേദി, പിതൃവേദി, P S W S എന്നിവയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ മെഡിസിറ്റിയുടേയും പൈക ലയൺസ് ഐ ഹോസ്പിറ്റലിൻറ യും സഹകരണത്തോടെ മെഗാ നേത്രപരിശോധന ക്യാമ്പും മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ഇടവക പിതൃവേദി പ്രസിഡന്റ് ജോജോ പ്ലാത്തോട്ടത്തിൻറ അദ്ധ്യക്ഷതയിൽ പള്ളി വികാരി റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേൽ നിർവ്വഹിച്ചു.ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് Read More…

thidanad

ബിന്ദു സനോജ് ബിജെപിയിൽ ചേർന്നു

തിടനാട്: കുടുംബശ്രീ മുൻ സി ഡി എസ് ചെയർപേഴ്സനും നിലവിൽ കുടുംബശ്രീ നാഷണൽ റിസോർസ് പേഴ്സനും ആയ ശ്രീമതി ബിന്ദു സനോജ് ബി ജെ പി യിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ഷാൾ അണിയിച്ചു ബിന്ദു സനോജ്ജിന്നെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ സി മോഹൻദാസ്, ജില്ലാ സെക്റട്ടറി ടോമി ഈറ്റത്തൊട്ട്,മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ്, Read More…