ഈരാറ്റുപേട്ട: ബഡ്ജറ്റ് ടൂറിസം സെൽ ഈരാറ്റുപേട്ട മേയ് 12 ന് മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. തുമ്പൂർമുഴി, അതിരപ്പള്ളി വ്യൂ പോയിന്റ് ,വാഴച്ചാൽ , മലക്കപ്പാറ എന്നിവിടങ്ങളിലെല്ലാം കുറഞ്ഞ ബഡ്ജറ്റിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്ക് ഏതൊരു സുവർണാവസരമാണ്. മെയ് 12 ന് രാവിലെ 5.30 ന് യാത്ര ആരംഭിക്കും. 800 രൂപയാണ് റ്റിക്കറ്റ് ചാർജ്.വിശദ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക Mob: 9947084284.
Author: editor
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നറിയാം
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി Read More…
കത്തോലിക്ക കോൺഗ്രസ് 106 -ാമത് ജന്മ വാർഷിക ആഘോഷം: അവലോകന നേതൃസംഗമം നടന്നു
അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ് 106 -ാമത് ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ് 12ന് അരുവിത്തുറയിൽ വെച്ച് നടത്തും. സമ്മേളന പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി രൂപത നേതൃസംഗമം അരുവിത്തുറയിൽ നടന്നു. അരുവിത്തുറ ഫോറോനാ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ യോഗം ഉത്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാല രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറി Read More…
വിജയികളേയും വിദ്യാലയങ്ങളേയും അഭിനന്ദിച്ച് ജോസ്.കെ.മാണി
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം തവണയും തുടർച്ചയായി 100 % വിജയം നേടുന്ന പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിക്കുന്ന അദ്ധ്യാപകരേയും ഒപ്പം ചേർന്ന് നിൽക്കുന്ന മാതാപിതാക്കളേയും ജോസ് കെ.മാണി എം.പി അഭിനന്ദിച്ചു. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ: എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പതിവു പോലെ നമ്മുടെ മിടുക്കൻമാരും മിടുക്കികളും അസൂയാർഹമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 99. 69 % വിജയമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് 99.92 Read More…
ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു
ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74) വിടവാങ്ങി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. Read More…
ലയൺസ് ഡിസ്ട്രിക്ട് 318ബി കൺവൻഷൻ
കോട്ടയം: കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318ബി കൺവൻഷൻ ലയൺസ് ഇന്റർനാഷനൽ മുൻ ഡയറക്ടർ വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ.കോശി അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമാ നന്ദകുമാർ, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്, മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ഡോ. സണ്ണി വി.സക്കറിയ, മുൻ ഗവർണർമാരായ പി. പി.കുര്യൻ, കെ.കെ.കുരുവിള, ജയിംസ് കെ.ഫിലിപ്പ്, സി.വി.മാത്യു, ജോർജ് ചെറിയാൻ, Read More…
തയ്യിൽ അമ്മിണി ജോർജ് നിര്യാതയായി
നടയ്ക്കൽ: തയ്യിൽ അമ്മിണി ജോർജ് (72) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09-05-2024) രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ന്യൂനപക്ഷ കമ്മിഷൻ സെമിനാർ: ആലോചനയോഗം ചേർന്നു
കോട്ടയം: ന്യൂനപക്ഷകമ്മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എം.എ. റഷീദിന്റെ അധ്യക്ഷതയിൽ ന്യൂനപക്ഷ സമുദായ സംഘടനകളുടെ യോഗം ചേർന്നു. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ സെമിനാറിന്റെ ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളായ എ. സൈഫുദീൻ, പി. റോസ, ഡെപ്യൂട്ടികളക്ടർ സജികുമാർ, ജില്ലയിലെ വിവിധ മത ന്യൂനപക്ഷ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലയിലെ മതന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കുക, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വഴി Read More…
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയം ജില്ലയിലാണ്. കുറഞ്ഞ ജില്ല തിരുവനന്തപുരവും.
സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ Read More…











