erattupetta

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി മുട്ടനാടിനെ ലേലം ചെയ്തു

ഈരാറ്റുപേട്ട : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത് ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് Read More…

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

അയർക്കുന്നം: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ മുഴൂർ സ്വദേശി വിനോദ് സഖറിയായെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ അയർക്കുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.

Adukkam

ഊർജ്ജ സംരക്ഷണത്തിനായി റമ്പിൾ ഡേ ആചരിച്ചുകൊണ്ട് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

അടുക്കം :ഊർജ്ജ സംരക്ഷണം മുൻനിർത്തി അടുക്കം ഗവണ്മെന്റ് സ്കൂളിൽ റമ്പിൾ ഡേ എന്ന പേരിൽ ഒരു ദിനം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ബുധനാഴ്ച യും ആണ് റമ്പിൾ ഡേ ആയി ആചരിക്കുന്നത്. അന്നേ ദിവസം എല്ലാവരും അവരവരുടെ വസ്ത്രങ്ങൾ ഇസ്തിരിയിടാതെ ധരിച്ച് സ്കൂളിൽ വരണം എന്നതാണ് റമ്പിൾ ഡേ യുടെ പ്രത്യേകത. ഒരു ദിവസം ഒരു കുട്ടി ഏകദേശം 10 മിനിറ്റ് നേരം ഒരു ജോഡി വസ്ത്രം ഇസ്തിരിയിടുന്നതിനു ചെലവഴിക്കുന്നു. അങ്ങനെ ആറു കുട്ടികൾ ഒരു ജോഡി Read More…

obituary

കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതനായി

നരിയങ്ങാനം: കോറമലയിൽ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കുട്ടിയമ്മ – 89) നിര്യാതയായി. മൃതസംസ്കാര ചടങ്ങുകൾ 29//08/2024 (വ്യാഴാഴ്ച) രാവിലെ 10:30ന് വീട്ടിൽ ആരംഭിച്ച് നരിയങ്ങാനം സെൻമേരിസ് മഗ്ദലൻസ് പള്ളിയിൽ സംസ്കരിക്കും. പരേതനായ സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ: ആനിയമ്മ, ജോണി, സിജി.

general

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ഹരിത സ്ഥാപന പദവി

ആരോഗ്യത്തിനൊപ്പം വൃത്തിയുടെയും കേന്ദ്രമായി മാറുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടപ്പിലാക്കിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഹരിത കേരളം മിഷൻ്റെ അംഗീകാരം. ആശുപത്രിയിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ തരം തിരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിൻ്റെ അളവ് പരമാവധി കുറച്ചുമാണ് മേരീക്വീൻസ് ആശുപത്രിയുടെ പ്രവർത്തനം. ഒപ്പം വീടുകളിൽ രൂപപ്പെടുന്ന ഗുളികൾ അടക്കമുള്ള മരുന്നുകളുടെ സ്ട്രിപ്പുകൾ ഹരിതകർമ്മ സേനക്ക് യഥാസമയം കൈമാറാനുള്ള അവബോധന പ്രവർത്തനങ്ങൾ ആശുപത്രിയിൽ എത്തുന്നവർക്കായി Read More…

general

കേരള കോൺഗ്രസ്‌ എം അടിവാരം വാർഡ് കമ്മിറ്റി സമ്മേളനം

അടിവാരം നിന്ന് വാഗമൺ കല്ലില്ലാക്കവല എത്തിചേരുന്ന രീതിയിൽ ഒരു റോഡ് യാഥാർഥ്യമാക്കുകയാണ് തന്റെ ആഗ്രഹം എന്ന് അടിവാരം കേരള കോൺഗ്രസ്‌ എം വാർഡ് കമ്മിറ്റി ഉദ്ഘാടനം ചെയ്യവേ MLA അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു. വാർഡ് കമ്മിറ്റി യോഗത്തിൽ വാർഡ് പ്രസിഡന്റ്‌ ശ്രീ.ജോണി തടത്തിൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റിയഗം ശ്രീ. ജസ്റ്റിൻ കുന്നുംപ്പുറത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ കേരള കോൺഗ്രസ്‌ എം പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ദേവസ്യാച്ചൻ വാണിയപ്പുര, കേരള കോൺഗ്രസ്‌ എം Read More…

poonjar

പൂഞ്ഞാർ സെന്റ് മേരീസ്‌ ഫൊറോന പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും

പൂഞ്ഞാർ: ചരിത്രപ്രസിദ്ധമായ പൂഞ്ഞാർ സെന്റ്.മേരിസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പ് ആചരണവും 2024 ആഗസ്റ്റ് 31 ശനി മുതൽ സെപ്റ്റംബർ 9 തിങ്കൾ വരെ ആഘോഷിക്കുന്നു. ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് നാലിന് പൂഞ്ഞാർ ഫെറോന വികാരി ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ശനിയാഴ്ച Read More…

general

തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിക്കുന്നു :INTUC

കുറവിലങ്ങാട്: 2005ൽ മൻമോഹൻസിംഗ് ഗവൺമെന്റ് തുടങ്ങിവച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി,തൊഴിലാളികൾക്ക് 20 വർഷം പിന്നിട്ടിട്ടും കൂലി വർദ്ധനവും, പ്രവർത്തി ദിനങ്ങളും, വർദ്ധിപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികളെ അവഗണിക്കുന്നു എന്ന് INTUC സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ അനിയൻ മാത്യു പറഞ്ഞു. INTUC സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. INTUC റീജനൽ പ്രസിഡന്റ് M Read More…

pala

ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ ഗാന്ധിസ്ക്വയർ സന്ദർശിക്കും

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി സെപ്തംബർ 10 ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയർ സന്ദർശിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെ തുഷാർ ഗാന്ധി ആദരിക്കും. Read More…

kuravilangad

റാങ്ക് തിളക്കത്തിൽ ദേവമാതാ കൊമേഴ്സ് വിഭാഗം

കുറവിലങ്ങാട് : ബിരുദാനന്തര കോഴ്സിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം. വൈക്കം തോട്ടകം വലിയപറമ്പിൽ വി. എൻ. ഗോപകുമാറിന്റെയും സലില ആർ ന്റെയും പുത്രി ശ്രുതി ഗോപകുമാറാണ് ഒന്നാം റാങ്കിന്റെ തിളക്കം വീണ്ടും കൊമേഴ്സ് വിഭാഗത്തിലേക്ക് എത്തിച്ചത്. ഇതിനു മുൻപ് ബി.കോം പരീക്ഷയിലും ഒന്നാം റാങ്ക് ദേവമാതായിൽ വച്ച് ശ്രുതി കരസ്ഥമാക്കിയിരുന്നു. എം. കോം. ഒന്നാം റാങ്ക് ജേതാവായ ശ്രുതി ഗോപകുമാറിനെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ Read More…