തീക്കോയി ഗ്രാമപഞ്ചായത്തിൽ 2024- 25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള പ്രോജക്ടുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പദ്ധതികളായ പുരയിട കൃഷി വികസനം, അടുക്കള തോട്ടത്തിന് എച്ച് ഡി പി ഇ ചട്ടി, ഫലവൃക്ഷ തൈ വിതരണം, സ്ഥിരം കൃഷിക്ക് കൂലി ചിലവ് സബ്സിഡി, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, വാഴക്കന്ന് വിതരണം, വനിതകൾക്ക് സ്വയംതൊഴിൽ പ്രോത്സാഹനം- പശു വളർത്തൽ, മുട്ടക്കോഴി വിതരണം, ധാതുലവണ വിരമരുന്ന് വിതരണം ഉരുൾക്ക്, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കറവപ്പശുക്കൾക്ക് കാലിതീറ്റ, ക്ഷീരകർഷകർ അളക്കുന്ന Read More…
Author: editor
KCYL മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു
കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…
പുത്തൻപുരയ്ക്കൽ സൈമൺ നിര്യാതനായി
നടയ്ക്കൽ : പുത്തൻപുരയ്ക്കൽ സൈമൺ (56) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (01-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ജൂൺ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.
പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരം. ഡോ. എൻ. ജയരാജ് എം എ ൽ. എ
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങിയ പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം. എ ൽ. എ. പടനിലം SMYM ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ” പടനിലം ഇനി പൂനിലയം ” എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. SMYM യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പാമ്പൂരി അധ്യക്ഷനായിരുന്നു. പടനിലം പള്ളി വികാരി ഫാ. സിബി Read More…
നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങൾ കുട്ടികൾക്കുണ്ടാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ
പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…
ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : പി.ജെ ജോസഫ് എം.എൽ.എ
കോട്ടയം : സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിമൂലം ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് പോലും പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ് സി സംസ്ഥാന നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിദ്യാർഥികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ, Read More…
അരുവിത്തുറ കോളേജിൽ ഫ്യൂച്ചർ സ്റ്റാർ മെൻറ്റേഴ്സ് ശില്പശാല
അരുവിത്തുറ: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രൊജക്ട് ഈ വർഷത്തെ മെൻ്റർ ടിച്ചേഴ്സ് ട്രെയിനിംഗ് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവണ് മൻ്റ് ,എയിഡഡ് ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുത്ത അൻപതോളം മെൻ്ററന്മാർ പരിശീലനപരിപാടിയിൽ പങ്കെടുത്തു.അരുവിത്തുറ സെൻ്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ സിബി ജോസഫ് ഉത്ഘാടനം ചെയ്തു. കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി Read More…
കുറവിലങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് ടോണി ഫ്രാൻസിസ് നിര്യാതനായി
കുറവിലങ്ങാട് : പെട്ടയ്ക്കാട് ടെക്‌സ്‌റ്റൈൽസ് ഉടമ ടോണി ഫ്രാൻസിസ് (57) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മണ്ണയ്ക്കനാടുള്ള വീട്ടിൽ എത്തിക്കും. മൃതസംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്
പാലാ: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റ പൂവരണി സ്വദേശികളായ സണ്ണി (61), ജാൻസി (58)ഡോണ മരിയ (28)ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.











