കോട്ടയം: അവധി ദിവസങ്ങളിലെ ക്ലാസുകൾക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറിന്റെയോ അനുമതികത്തുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ബസുകളിൽ കൺസഷൻ യാത്ര അനുവദിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണിവരെയാണ് വിദ്യാർത്ഥികൾക്ക് യാത്ര പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും ബസിൽ വൈകിട്ട് ഏഴുമണിക്ക് മുൻപ് യാത്ര ആരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിച്ചേരേണ്ട സ്ഥലം വരെ യാത്ര അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കൺസഷൻ സമയം നീട്ടുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജില്ലാ Read More…
Author: editor
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി
കോട്ടയം: മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും Read More…
കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ
പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ 15 കാരി വിദ്യാർഥിനി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി പോകുന്നതിനെ തുടർന്നു വിദ്യാർഥിനിക്കു കഠിനമായ വേദന സഹിക്കേണ്ടി വന്നിരുന്നു. ഒരോ തവണ കാൽമുട്ട് മടക്കുമ്പോഴും മുട്ട് ചിരട്ട തെന്നിമാറുകയും കാൽ നിവർക്കുമ്പോൾ മുട്ടു ചിരട്ട Read More…
ഈരാറ്റുപേട്ട ഫെയ്സ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം
ഈരാറ്റുപേട്ട : ഫെയ്സ് ഫൈൻ ആർട്സ് ഈരാറ്റുപേട്ടയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും ഫെയ്സ് സാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ജോണി ജെ പ്ലാത്തോട്ടം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഫെയ്സ് വൈസ് പ്രസിഡണ്ട് നൗഫൽ മേത്തർ അധ്യക്ഷപദം അലങ്കരിച്ചു. ബഷീർ ഓർമ്മകൾ പങ്കുവെച്ച് ഫേയ്സ് ഭാരവാഹികളായ സക്കീർ താപി, കെ പി അലിയാർ, ഹാഷിം ലബ്ബ, മൃദുല നിഷാന്ത്, താഹിറ താഹ, പി എസ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ Read More…
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് കോട്ടയം സ്വദേശി
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. ഇന്ത്യയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം 2001 ലാണ് സോജന്‍ ഡോസഫ്, ജോലിക്കായി ബ്രിട്ടനിലെത്തുന്നത്. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് Read More…
എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം : യു ഡി എഫ്
പാലാ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും. അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും. ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും Read More…
അഡ്വ. ടി വി അബ്രാഹം അനുസ്മരണവും, അവാർഡു വിതരണവും നാളെ കൊഴുവനാലിൽ
പാലാ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ നമ്മെ വിട്ടു കടന്നുപോയ യശ:ശരീരനായ അഡ്വ.ടി വി അബ്രാഹത്തിൻ്റെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടക്കുമെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും അറിയിച്ചു. മാണി സി കാപ്പൻ എം എൽ Read More…
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
കല്ലൂപ്പാറ: കല്ലൂപ്പാറ ഗവ: ഹൈസ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് നയിച്ച ക്ളാസിൽ ലഹരി എന്താണ്? ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക വിപത്തുകൾ, വിദ്യാഭ്യാസ മേഖലയിൽ ലഹരി ഉപയോഗം മൂലം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,വിവിധ ലഹരി അഡിക്ഷൻസ് മുതലായ വിഷയങ്ങൾ പ്രതിപാദിച്ചു. പി Read More…
ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും സ്ഥലം ലഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് Read More…











