അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗോള ഊർജ്ജ സ്വാതന്ത്ര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള മുന്നേറ്റങ്ങളെ അനുസ്മരിക്കുന്ന നിനായാണ് ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം ആചരിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ആഗോള ഉർജ്ജ സ്വാതന്ത്ര്യ ദിനഘോഷം ഉദ്ഘാടനം ചെയ്തു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദേഹം പറഞ്ഞു. ഉർജ്ജ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയുടെ വെല്ലുവിളികൾ എന്ന വിഷയത്തിൽ Read More…
Author: editor
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്ത്. ബാച്ചുകൾ അനുവദിച്ചതോടു കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത. മലപ്പുറം Read More…
അമ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഈരാറ്റുപേട്ട പാലാ റൂട്ടിൽ അമ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ (23) ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം ഇന്ന് ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു.
വാഹന അപകടത്തിൽ പരിക്കേറ്റേ ഓട്ടോ ഡ്രൈവർ മരിച്ചു
പുഞ്ഞാർ: പൂഞ്ഞാറിൽ കഴിഞ്ഞ ഞായറാഴ്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നഡ്രൈവർ മരിച്ചു. പൂഞ്ഞാർ കുന്നോന്നി സ്വദേശി കുന്നേൽപരയ്ക്കാട്ട് വിനോദ് കുമാർ (57) മരിച്ചത്. പൂഞ്ഞാർ പാതാമ്പുഴ റൂട്ടിൽ കാട്ടറാത്ത് പാലത്തിനു സമീപമായിരുന്നു അപകടം. ഓട്ടോ ഇലക്ട്രിക് പോസ്റ്റിന് സമീപത്ത് കൂടി കയ്യാലയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വിനോദിന് ഗുരുതരമായി പരിക്കേറ്റ് ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഇന്ന് മരണത്തിന് കീഴടങ്ങി. പരേതരായ ഭാസ്ക്കരൻ സുമതി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രീതി അമ്പലപ്പുഴ Read More…
കേരളാ കോൺഗ്രസ് (എം) ജില്ലാ അർദ്ധ ദിന നേതൃയോഗം ജൂലൈ 12 ന്
കോട്ടയം: പാർലമെൻറ് ഇലക്ഷൻ സംബന്ധിച്ച് താഴെതട്ട് മുതൽ നടത്തിയ വിലയിരുത്തലുകൾ അവലോകനം ചെയ്യുന്നതിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുമായി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ അർദ്ധ ദിന നേതൃസംഗമം വെള്ളിയാഴ്ച (12/ 7/24 വെള്ളി )3 പി എം മുതൽ പാർട്ടി ഓഫീസിൽ ചേരുമെന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ അറിയിച്ചു. ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം Read More…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ : റോഡ് കുറുകെ കടന്ന ആളെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കാള കെട്ടി സ്വദേശി ടോജി ജെയിംസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ പാലാ ബൈപാസ് റോഡിലായിരുന്നു അപകടം.
കെ റ്റി യു സി (ബി) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി
പാലാ: കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെയും തൊഴിലാളികളോട് കാണിക്കുന്ന വിവേചനങ്ങൾ ക്കെതിരെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്ക് എതിരെയും മിനിമം പി എഫ് വേതനം 9000 രൂപാ ആക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെറ്റിയുസി (ബി) കോട്ടയ ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ ജൂലൈ 10 അവകാശ ദിനമായി ആചരിയ്ക്കുന്നതിന്റെ ഭാഗമായി പാലാ ഹെഡ് പോസ്റ്റാഫീസ് പടിയ്ക്കൽ രാവിലെ 11.30ന് ധർണ്ണ നടത്തി. ധർണ്ണയിൽ കെ റ്റി യു സി ബി യുടെ ജില്ലാ പ്രസിഡന്റ് ശ്രീ. Read More…
അരുവിത്തുറ കോളേജിൽ ദീക്ഷാരംഭം 2024 പൂർത്തിയായി
അരുവിത്തുറ : നവാഗത ബിരുദ വിദ്യാർത്ഥികളെ പുതിയ ഓണേഴ്സ്സ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിന് മുന്നോടിയായി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് സംഘടിപ്പിച്ച സ്റ്റുഡൻ്റ് ഇൻഡക്ഷൻ പ്രോഗ്രാം ദീക്ഷാരംഭം -2024 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുഖ്യ അതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ Read More…
ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി; സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിപ്പിക്കുമെന്നും ഉറപ്പ്
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ Read More…











