vakakkad

ഹ്യൂമനോയിഡ് റോബോട്ടുകളെ നൃത്തം ചെയ്യിപ്പിച്ച് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

വാകക്കാട് : ‘ഈ റോബോട്ടുകൾ ഇങ്ങനെ നൃത്തമൊക്കെ ചെയ്യുമോ? ഇനി കലാരംഗത്തും ഇവർ തന്നെ ആയിരിക്കുമോ താരങ്ങൾ!’ എന്ന ആൻമരിയയുടെ സംശയം എല്ലാവരിലേക്കും നിമിഷനേരങ്ങൾക്കുള്ളിൽ കടന്നെത്തി. മനുഷ്യശരീരത്തോട് സാമ്യമുള്ള ഒരു റോബോട്ടായ ഹ്യൂമനോയിഡ് റോബോട്ടുകളുടെ നൃത്തച്ചുവടുകൾ കണ്ടപ്പോഴാണ് കുട്ടികൾക്ക് സംശയമുണ്ടായത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് കരസ്ഥമാക്കിയ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള അനുമോദനയോഗത്തിലും കേന്ദ്രസർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത് Read More…

weather

കേരളത്തിൽ വീണ്ടും അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽറെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും കാലവർഷം അതിതീവ്രമാകുന്നു. കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നതും ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളതെന്നാണ് പ്രവചനം. ഈ ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് Read More…

weather

കേരളത്തിൽ അതിശക്തമഴ 5 ദിവസം തുടരും; ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടേയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടേയും സ്വാധീന ഫലമായാണ് മഴ ശക്തമാവുക. മുന്നറിയിപ്പിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, Read More…

obituary

കരീത്ര ബേബി ജോസഫ് നിര്യാതനായി

കൊണ്ടൂർ : കരീത്ര ബേബി ജോസഫ് (63) നിര്യാതനായി. മൃതശരീരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

kottayam

സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ബിജു കെ സ്റ്റീഫനെ കെ സി വൈ എൽ അതിരൂപത സമിതി ആദരിച്ചു

കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കൊതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ച അതിരൂപത തല ഡയറക്ടർമാരുടെയും അഡ്വൈസർമാരുടെയും സംഗമത്തിൽ വെച്ചാണ് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീ ബിജു കെ സ്റ്റീഫൻ നെ ആദരിച്ചത്. അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി ലേഖ SJC, വൈസ് പ്രസിഡന്റ്റുമാരായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, Read More…

aruvithura

അരുവിത്തുറ കോളേജിലെ ഫുഡ് സയൻസ്സ് വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ പൂർവ്വ വിദ്യാർത്ഥികളുമായി സംവാദം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫുഡ്‌ സയൻസ് ഡിപ്പാർട്മെന്റ് നവാഗതർക്കായി ഭക്ഷ്യസംസ്കരണ മേഖലയിലെ തൊഴിലാവസരങ്ങളും ഗവേഷണ സാധ്യതകളും എന്ന വിഷയത്തിൽ പൂർവവിദ്യാർത്ഥികളുമായി സംവാദം സംഘടിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി ഭക്ഷ്യ സംസ്കരണ ഗവേഷണ രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് സംവാദം നയിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ സിബി ജോസഫ് സംവാദം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററും ആയ ഫാ. ബിജു കുന്നക്കാട്ട്, ഫുഡ് സയൻസ് വിഭാഗം മേധാവി ഡോ. Read More…

aruvithura

അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും

അരുവിത്തുറ: ‘അരുവിത്തുറ സെൻ്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ” മെറിറ്റ് ഡെ ആഘോഷവും പി.റ്റി.എ. ജനറൽ ബോഡി യോഗവും ആവേശമുണർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. സി. റോസ് ബെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മൂലമറ്റം സെൻ്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫ. ഡോ. ജോസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കാലഘട്ടത്തിനനുസൃതമായി, ഉപദേശങ്ങൾക്കപ്പുറം മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിതമാതൃകയും പ്രാർഥനയും കൊണ്ട് കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾ Read More…

bharananganam

വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് തീർത്ഥാടനകേന്ദ്രം

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗ പ്രവേശനത്തിൻറെ 78-ാം പിറന്നാൾ ആഘോഷം 2024 ജൂലായ് 19 മുതൽ 28 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ 19-ാം തീയതി രാവിലെ 11.15 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലും മറ്റ് വികാരി Read More…

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാലാ സ്വ​ദേശിക്ക് പരുക്ക്. പരുക്കേറ്റ ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

general

ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകൻ ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം ഇന്ന്

ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി, ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുമായിരുന്ന ഫാ.ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്ന്. ഇരിട്ടി വിമലഗിരി ധ്യാനകേന്ദ്രത്തിൽ ഉച്ചയ്ക്കു 2നു നടക്കുന്ന നാമകരണ ചടങ്ങുകൾക്കു തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകും. ആർച്ച് ബിഷപ് ഇമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരാകും. വൈകിട്ട് 4നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ.ബിജു ഇളമ്പച്ചൻവീട്ടിൽ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം Read More…