mundakkayam

മണ്ണിടിച്ചിൽ ഭീഷണി; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മുണ്ടക്കയം :ഗ്രാമപഞ്ചായത്ത്‌ പതിനെട്ടാം വാർഡ് ഇഞ്ചിയാനി നീലൻപാറയിൽ മണ്ണിടിച്ചിൽ ഭീക്ഷണിയും, ഭൂമിയിൽ മുഴക്കവും ഉണ്ടായതിനെ, തുടർന്ന് സമീപത്തുള്ള കുടുംബങ്ങളെ അംഗൻവാടിയിൽ ദുരിതാശ്വാസക്യാമ്പ് തുറന്ന് മാറ്റിപാർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീല ഡൊമിനിക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിവി അനിൽകുമാർ, ഹേമന്ത് ശ്രീനിവാസൻ എന്നിവർ സ്ഥലം സന്ദർശിച്ചു.സ്ഥിതിഗതികൾ വിലയിരുത്തി.

general

സ്‌കൂൾ സമയം എട്ടുമുതൽ ഒരു മണിവരെയാക്കാൻ ശുപാർശ

സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം Read More…

obituary

പെരുന്നിലം പുളിമൂട്ടിൽ പി.ജെ.കുര്യാക്കോസ് നിര്യാതയായി

അരുവിത്തുറ: പെരുന്നിലം പുളിമൂട്ടിൽ പി.ജെ.കുര്യാക്കോസ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4 -30 ന് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഭാര്യ: സെലിൻ അരുവിത്തുറ മഠത്തിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, അലക്സ് ,ഷാലി . മരുമക്കൾ: ജോയി, സ്വപ്ന, ജോസ്.

general

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ് : സാരഥി സംഗമം 24 : അഡ്വ : ദേവസ്യ കാപ്പൻ മെമ്മോറിയൽ ഹാളിൽ നടത്തി . മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രൊഫ : ജെസി ആൻ്റണി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ . റോയി കണ്ണൻ ചിറ സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി. പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , Read More…

crime

ഉരുൾപൊട്ടലിൽ സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബർ പോലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദേശത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, Read More…

Accident

കാറും പിക് അപ് വാനും കൂട്ടിയിടിച്ച് അപകടം

കാറും പിക് അപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം നാലാം മൈൽ ഭാഗത്ത് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.

kottayam

മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജം: കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം : മഴക്കെടുതിയെ നേരിടാന്‍ ജില്ല സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍.ഡി.ഒ.യുമായി ചേര്‍ന്ന് നിര്‍വഹിക്കുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി Read More…

weather

അതിതീവ്ര മഴ മുന്നറിയിപ്പ്, നാല് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, തൃശ്ശൂർ, വയനാട്, മലപ്പുറം, Read More…

Main News

കാലാവസ്ഥ പ്രതികൂലം; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും

വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 254 പേർ മരിച്ചു, 195 പേർ ചികിത്സയിലാണ്. അതിനിടെ വയനാട് ജില്ലയിൽ അതിതീവ്ര Read More…

teekoy

വേലത്തുശ്ശേരി, കല്ലം പ്രദേശങ്ങൾക്ക് ഭീഷണിയായി സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങൾ

വേലത്തുശ്ശേരി: നാട്ടുകാർക്ക് പേടിസ്വപ്‌നമായ സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസ് മാത്യു തയ്യിൽ കോട്ടയം കളക്ടർക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിന്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന Read More…