kottayam

കോട്ടയത്ത് ഫ്രാൻസീസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

കോട്ടയം: കേരളാ കോൺഗ്രസ് നേതാവ് കെ ഫ്രാൻസീസ് ജോർജ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ തിങ്ങി നിറഞ്ഞ മാധ്യമപ്രവർത്തകരുടേയും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ചെയർമാൻ പരേതനായ കെ എം ജോർജിൻ്റെ മകനാണ് അറുപത്തെട്ടുകാരനായ ഫ്രാൻസീസ് ജോർജ്. രണ്ടു തവണയായി പത്തു വർഷം ഇടുക്കിയിൽ നിന്ന് ലോക്സഭാംഗമായിരുന്ന Read More…

erattupetta

ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം

ഈരാറ്റുപേട്ട: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഭാഗമായി സെൻട്രൽ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ അനുവദിച്ചിട്ടുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭയിൽ കടുവാമുഴി പ്രദേശത്ത് നടന്നു. ആശുപത്രിയുടെ ഉദ്ഘാടനം ശ്രീ ആന്റോ ആന്റണി എം പി നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബഹു സുഹറ അബ്ദുൽഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൗൺസിലർ റിയാസ് പ്ലാമൂട്ടിൽ സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് പദ്ധതി വിശദീകരണം നൽകി. തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ Read More…

poonjar

സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ഹരിജൻ വെൽഫെയർ സ്കൂളിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പ്രീ പ്രൈമറി സ്കൂൾ ഉൾപ്പെടെ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ വരാന്തയിൽ മധ്യ കുപ്പികൾ പൊട്ടിച്ചിടുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ പണി പൂർത്തികരിച്ച് മാസങ്ങൾക്ക് മുമ്പാണ് ഉദ്ഘാടനം കഴിഞ്ഞത്. സ്കൂളിന് പല വിധ നാശനഷ്ടങ്ങൾ ഉണ്ടാക്കി. മതിയായ സുരക്ഷ Read More…

pala

പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. തുടർച്ചയായ ഛർദ്ധിലിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്കാനിങ് നടത്തിയുള്ള വിദഗ്ദ പരിശോധനയിൽ കുഞ്ഞിന്റെ വയറ്റിൽ മുഴ വളരുന്നതായി കണ്ടെത്തി. അത്യപൂർവ്വമായി ഉണ്ടാകുന്ന ലിംഫാൻജിയോമ എന്ന രോഗമാണ് പിഞ്ച്കുഞ്ഞിനെ ബാധിച്ചിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അപൂർവ്വമായി Read More…

erattupetta

നയ വിശദീകരണ യോഗം

ഈരാറ്റുപേട്ട : എൽഡി എഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നയ വിശദീകരണ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. എൽഡി എഫ് നേതാക്കളായ ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, കെ ആർ അമീർഖാൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, അഡ്വ.ജെയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ, ഷനീർ മഠത്തിൽ, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.

erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കയ്യേറ്റം പ്രതിഷേധാർഹം: യു.ഡി.എഫ്.

ഈരാറ്റുപേട്ട: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ മുസ് ലിം ലീഗ് അംഗം കെ.സുനിൽകുമാറിനെ സി.പി.എം അംഗം സജീർ ഇസ്മായിൽ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും യു ഡി.എഫിലെ വനിതാ കൗൺസിലറന്മാരായ അൻസലനാ പരിക്കുട്ടി, സുനിത ഇസ്മായിൽ എന്നിവരെ അസഭ്യം പറയുകയും മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ് ല ഫിർദൗസിെനെ സ്റ്റീൽ പ്ലൈറ്റ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സജീറിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ കോടികൾ വിലയുള്ള Read More…

obituary

കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് നിര്യാതയായി

ഈരാറ്റുപേട്ട : അരുവിത്തുറ കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് ( 62) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് : ഫ്രാൻസിസ്, മകൻ :രവീഷ് പി ഫ്രാൻസിസ്.

erattupetta

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്

ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.

Accident

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു

രാമപുരം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൈക ജനതാ സ്റ്റോഴ്സ് ഉടമ തൂമ്പക്കുഴയില്‍ സുനുവിന്റെ മകന്‍ പവന്‍(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി പുതുപ്പറമ്പില്‍ റോഷന്‍(21) ആണ് പരിക്കേറ്റത്. റോഷന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികളാണ്. വൈകുന്നേരം 5.30ന് പാലാ -രാമപുരം റോഡില്‍ ചിറകണ്ടത്താണ് അപകടമുണ്ടായത്. പവനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച പവന്‍ ബി.സി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

pala

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ദേവാലയം ആശീർവദിച്ചു

പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിച്ചു. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥനയും നടത്തി. 23 ന് പാലാ രൂപത ചാൻസിലർ ഫാ ജോസഫ് കുറ്റിയാങ്കൽ കുർബാന അർപ്പിക്കും. മാർച്ച് ഒന്ന്, എട്ട്, 15, 22 തിയതികളിൽ യഥാകർമ്മം Read More…