pravithanam

പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശന തിരുനാൾ

പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ ക്രൈസ്‌തവ വിശ്വാസികൾ ധാരാളം അതിവസിക്കുന്ന പ്രവിത്താനത്തു ഒരു പള്ളി വേണമെന്നുള്ള പൂർവികരുടെ ദീർഘകാല ആഗ്രഹം AD 1660-ൽ പിറവിതിരുന്നാൾ ദിനത്തിൽ സഫലമായി. പ്രവി ത്താനത്തു വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിൽ ഒരു കുരിശു പള്ളിയുണ്ടായി. 1729-ൽ ഈ കുരിശുപള്ളി ഒരു ഇടവകപള്ളിയായി ഉയർത്തി. 1873 ൽ മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ റേശ് മാലാഖ യുടെ രൂപം ഇറ്റലിയിൽ നിന്നും Read More…

general

വെള്ളികുളം സൺഡേ സ്കൂളിൽ മതാധ്യാപക ദിനം ആചരിച്ചു

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൽ മതാധ്യാപകദിനം ആചരിച്ചു .മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയായുടെ തിരുനാളിനോട നുബന്ധിച്ചാണ് മതാ ധ്യാപകദിനം നടത്തിയത്.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജോസ്നാ രാജേഷ് മുതുപേഴത്തേൽ ആമുഖ പ്രഭാഷണം നടത്തി. നീതു സന്തോഷ് താന്നിപ്പൊതിയിൽ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സൺഡേ സ്കൂളിലെ എല്ലാ മതാധ്യാപകർക്കും ഇടവകയുടെ ഉപഹാരം നൽകി ആദരിച്ചു. റെഡ് ഹൗസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോസഫ് കടപ്ളാക്കൽ, ഹണി സോജി Read More…

ramapuram

രാമപുരം കോളേജിൽ ഫുഡ് സേഫ്റ്റി അനാലിസിസ്‌ കോഴ്സ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെസ്‌കോ സേഫ് മായി സഹകരിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി അനാലിസിസ്‌ ആഡോൺ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഫുഡ് സേഫ്റ്റി അനാലിസിസും പഠിപ്പിക്കും. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് ക്രെസ്‌കോ സേഫ് മാനേജിങ് ഡയറക്ടർ ജോയ് പി മാത്യു കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. മാനേജിങ് കമ്മറ്റി Read More…

general

ബോധവൽക്കരണ ക്ലാസ് നടത്തി

മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി അറിഞ്ഞു വളരാം മക്കളോടൊപ്പം എന്ന വിഷയത്തെ ആസ്പദമാക്കി അമ്മമാർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ സാറാ ഇട്ടി ക്ലാസ് നയിച്ചു. പി ടി എ പ്രസിഡൻറ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ ചാർജ് ആൻറണി ജോസഫ്, ഹയർ സെക്കൻ്ററി സീനിയർ അധ്യാപകൻ Read More…

pala

ഗാന്ധിസ്ക്വയറിനു സമീപം ശുചിമുറി മാലിന്യ നിക്ഷേപം പതിവായി; അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം

പാലാ: പോലീസ് അടക്കമുള്ള അധികൃതർ തുടരുന്ന അലംഭാവംമൂലം മൂന്നാനി ഗാന്ധിസ്ക്വയറിനു സമീപം സാമൂഹ്യ വിരുദ്ധർ അനധികൃത ശുചിമുറി മാലിന്യ ‘നിക്ഷേപകേന്ദ്രം’ സ്ഥാപിച്ചു. നിരന്തരം ഇവിടെ ശുചിമുറി മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നു. കഴിഞ്ഞ ദിവസം മൂന്നു മണിയോടെ ടൺ കണക്കിനു ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ ഇവിടെ എത്തിച്ചു മീനച്ചിലാറ്റിലേയ്ക്ക് വെള്ളമൊഴുകുന്ന ഓടയിലേക്ക് തള്ളിയശേഷം സാമൂഹ്യ വിരുദ്ധർ കടന്നു കളഞ്ഞു. പാലാ ഭാഗത്തു നിന്നും വന്ന ശുചിമുറി മാലിന്യം നിറച്ച ടാങ്കർ ലോറി റോഡ് Read More…

ramapuram

കെ സി ഷണ്മുഖൻ മെമ്മോറിയൽ ക്വിസ് മത്സരം

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന 20 ആ മത് കെ സി ഷണ്മുഖൻ മെമ്മോറിയൽ ജൂനിയർ ക്വിസ് മത്സരം നവംബർ 14 രാവിലെ 10 :00 ന് കോളേജിലെ സെമിനാർ ഹാളിൽ നടക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ച് വിജയികൾക്ക് കെ സി ഷണ്മുഖൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ Read More…

kozhuvanal

സ്പോക്കൺ ഹിന്ദി ക്ലാസുകൾക്ക് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഹിന്ദി ക്ലാസുകൾ, ‘ സുരീലീ ഹിന്ദി , ക്ലാസുകൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹിന്ദി പ്രചാര സഭയുടെ സജീവ പ്രവർത്തകനും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സാൽവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായശ്രീനന്ദന എസ് നായർ, ആവണി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപകരായ ജസ്റ്റിൻ ജോസഫ്, സിന്ധു ജേക്കബ്ബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. Read More…

ramapuram

ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ആദരവ്; അധ്യാപകർക്ക് ആദരവ് അർപ്പിച്ച് രാമപുരം ഉപജില്ല

രാമപുരം : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യാപകർക്ക് രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽവച്ച് ആദരവ് അർപ്പിച്ചു. രാമപുരം ഉപജില്ലയിൽപെട്ട വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാനതലത്തിൽ Read More…

poonjar

പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റുകൾ ധാരണയായി

പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റ് വിഭജനം പൂർത്തീകരിച്ചു. ആകെയുള്ള 15 സീറ്റിൽ സി പി എം 07, കേരള കോൺഗ്രസ് എം 05, സി പി ഐ 03, എന്ന ധാരണയിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചതായി L D F കൺവീനർ ജാൻസ് വയലിക്കുന്നേൽ അറിയിച്ചു.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോ​ഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും. റേഡിയോളജി സേവനങ്ങൾക്കും, ലാബ് സേവനങ്ങൾക്കും 10 ശതമാനം കൺസഷനും ശസ്ത്രക്രിയകൾക്കു പ്രത്യേക പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഇ.സി.എച്ച്.എസ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുന്നത്. ഫോൺ നമ്പർ – 82816 99260