bharananganam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന നൽകണം :ജോസ് കെ മാണി എം.പി

ഭരണങ്ങാനം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് ,എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണെന്നും എം.പി പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് Read More…

Accident

ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

pala

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ Read More…

moonilavu

ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ

മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

ഈരാറ്റുപേട്ട: ലയൺസ് ക്ലബ്‌ ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം Read More…

uzhavoor

കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് വാർഡ് 6, കൂഴമല കുരിശുമല റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും, ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ ബിജു മാളിയേക്കൽ,മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ എന്നിവർ ആശംസകൾ Read More…

poonjar

പാലങ്ങളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തകരാറിലായ 3 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും , കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയും പ്രകാരമാണ് പാലങ്ങളുടെ നവീകരണത്തിന് Read More…

kottayam

ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.

pala

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ.ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മറ്റു മതങ്ങളെ ആദരവോടെ സമീപിക്കാൻ പൊതുസമൂഹത്തിൽ ഉള്ള ഓരോ വ്യക്തിക്കും കടമയുണ്ട്. തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാകുന്ന രീതിയിൽ തങ്ങളുടെ കോമ്പൗണ്ടിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ വൈദികനെ Read More…

kottayam

സംയുക്ത  കർഷക സമിതി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്തതിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും

കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ  യുവ കർഷകനെ  വെടിവെച്ചുകൊന്നതിൽ  പ്രതിഷേധിച്ചും  കേന്ദ്ര  ഗവണ്മെന്റ്  കർഷകർക്ക്  കഴിഞ്ഞ  10 വർഷമായി  നൽകിയ  വാഗ്ദാനങ്ങൾ  പലിക്കണമെന്നാവശ്യപ്പെട്ട്  സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ  കോട്ടയം  ഹെഡ് പോസ്റ്റ്  ഓഫിസ്  മാർച്ചും  ധർണ്ണയും  നടത്തി.   ഇ എം ദാസപ്പൻ അധ്യക്ഷത വഹിച്ച  സമരം പ്രൊഫ .എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു  കെ എം രാധാകൃഷ്ണൻ, കെ പി ജോസഫ്, അഡ്വ. ജോസഫ്  ഫിലിപ്പ്, E S ബിജു,മാത്തച്ചൻ പ്ലാത്തോട്ടം, കെ Read More…