കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽനിന്ന് Read More…
Author: editor
കോട്ടവാതുക്കൽ ജലാൽ നിര്യാതനായി
കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം നാളെ (ശനിയാഴ്ച) ഒരുമണിക്ക് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ. മൃതദേ ഹം പാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ.ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട.
USS പരീക്ഷയിൽ ബോയ്‌സ് സ്കൂളുകളിൽ ഒന്നാമതായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ
ഭരണങ്ങാനം: USS പരീക്ഷയിൽ ബോയ്‌സ് സ്കൂളുകളിൽ ഒന്നാമതായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ. ജോസഫ് തോമസ്, നെവിൻ നൈജു, റൂബൻ കുര്യൻ എന്നിവർ USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായി. വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ ജോജി എബ്രഹാം, പി ടി എ, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പിനു സൗജന്യ വാഹന സൗകര്യം
മുണ്ടക്കയം: പറത്താനം വ്യാകുലമാതാ ദൈവാലയത്തിലെ നവദീപം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ 2025 മെയ് 18 ഞായറഴ്ച്ച രാവിലെ 08 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ പങ്കെടുക്കുന്ന സൗജന്യ മെഗാ ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കായി മുണ്ടക്കയം, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ 8 മണി മുതൽ മുപ്പത് മിനിറ്റ് ഇടവേളയിൽ സൗജന്യ വാഹന സൗകര്യം ലഭ്യമാണ് എന്ന് ക്യാമ്പ് Read More…
പുത്തൻ പുരയ്ക്കൽ ദിനേശൻ നിര്യാതനായി
മുണ്ടക്കയം: പുത്തൻ പുരയ്ക്കൽ ദിനേശൻ (64 ) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30 ന് വണ്ടൻപതാൽ ഫിലദൽഫ്യാ സെമിത്തേരിയിൽ. ഭാര്യ: കണ്ണാട്ട് കുടുംബാംഗം ഉഷ. മക്കൾ: അനന്തു , ആര്യ.
LSS, USS വിജയത്തിളക്കത്തിൽ കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ
കുന്നോന്നി: LSS, USS സ്കോളർഷിപ്പ് പരീക്ഷയിൽ കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിന് അഭിമാനനേട്ടം. LSS സ്കോളർഷിപ്പിൽ ആദിലക്ഷ്മി കെ. ആർ കൊച്ചു വീട്ടിലും USS സ്കോളർഷിപ്പിൽ അന്ന അനീഷ് കീച്ചേരിയും വിജയികളായി. സ്കോളർഷിപ്പ് വിജയികളെ സ്കൂൾ മാനേജർ മാത്യു പീടികയിൽ ഹെഡ്മിസ്ട്രസ് ഷീനാ പി.ടി.എ പ്രസിഡൻ്റ് മഞ്ചു പ്രകാശ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.
കത്തോലിക്ക കോൺഗ്രസ് അന്താരാഷ്‌ട്ര സമുദായ സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും പാലക്കാട്
സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് രൂപീകൃതമായിട്ട് 107 വർഷങ്ങൾ പൂർത്തിയാവുന്നു. കത്തോലിക്ക കോൺഗ്രസ്സിന്റെ ജന്മവാർഷികം മെയ് 17,18 തീയതികളിൽ പാലക്കാട് വെച്ച് അന്താരാഷ്‌ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മെയ് 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദഘാടനംചെയ്യും. ‘സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് ‘എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തിൽ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും Read More…
ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ ബിജു ശൗര്യാംകുഴി തെരഞ്ഞെടുക്കപ്പെട്ടു. മുൻ തെരഞ്ഞെടുപ്പ് ധാരണപ്രകാരം കോൺഗ്രസിലെ തോമസുകുട്ടി ഞള്ളത്തുവയലിൽ രാജി വെച്ച ഒഴിവിലാണ് കേരള കോൺഗ്രസിലെ ബിജു വൈസ് പ്രസിഡന്റ് ആയത്. ഓരോ വർഷം ഇടവിട്ട് കോൺഗ്രസിനും കേരളാ കോൺഗ്ര സിനും വൈസ് പ്രസിഡന്റുമാർ മാറുവാനാണ് ധാരണ. ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ ബാങ്ക് പ്രസി ഡൻ്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജുതേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കൽ, ദീലീപ് Read More…
കിഴക്കൻതലക്കൽ മാത്യു കെ (മാത്തുക്കുട്ടി) നിര്യാതനായി
പ്രവിത്താനം : കിഴക്കൻതലക്കൽ മാത്യു കെ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (17/05/2025) രാവിലെ 09.00 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ. മൃതശരീരം ഇന്ന് (16/05/2015) വെളളിയാഴ്ച വൈകുന്നേരം 5.00 ന് വസതിയിൽ കൊണ്ടുവരുന്നതാണ്.
എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ രാമപുരം കോളേജിന് മിന്നും തിളക്കം
രാമപുരം: ഈ വർഷത്തെ എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 9 റാങ്കുകൾ കരസ്ഥമാക്കുവാൻ സാധിച്ചു. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ സ്റ്റഡീസിൽ സോണാ മെറിയം ജോസ് ഒന്നാം റാങ്കും, എൽസാ മരിയ റെജി ആറാം റാങ്കും, ബി എസ് സി ബയോടെക്‌നോളജിയിൽ എറിക്കാ ലിസ് ബിനോയ് രണ്ടാം റാങ്കും, ഗീതു വി. മൂന്നാം റാങ്കും, ആർദ്ര ഘോഷ് ആറാം റാങ്കും, പ്രണവ് എ റ്റി ഏഴാം Read More…