ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരിക്ഷാ കണ്‍ട്രോളര്‍ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്യസല്‍ പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലാമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ് മെന്റ് പാസ്സായിരിക്കണം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ Read More…
Author: editor
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇരുമാപ്രമറ്റം MDCMS ഹൈസ്കൂളിൽ വ്യക്തിത്വവികസന ക്ലാസ് നടത്തി
ഇരുമാപ്രമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസും, കൗൺസിലിങ്ങും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ഡാനിയേലിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്ററും OSA ട്രെഷററുമായ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റൊ തെക്കേൽ, ടീൻസ് ക്ലബ് കോർഡിനേറ്റർ റബേക്കാ എം ഐ, സ്കൂൾ അധ്യാപകരായ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും റാലി ആയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ എത്തി സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണ്ണാണ്ടസ് റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സിമാത്യൂ, ഓമന ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അംഗന്‍വാടി Read More…
കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസ്സോസിയേഷൻ വാർഷിക സമ്മേളനം നടത്തി
ഈരാറ്റുപേട്ട : കേരള സ്‌റ്റേറ്റ് ബാർബർ -ബ്യൂട്ടി ഷ്യൻൻസ് മീനച്ചിൽ താലൂക്ക് അമ്പത്തിആറാം വാർഷിക സമ്മേളനം നടത്തി. സംസ്ഥാനവൈസ് പ്രസിഡൻ്റ് കെ രവീന്ദ്രദാസ് ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് എം.സി. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡൻൻ്റ് കെ.ജി.സജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആർ. സാബുജി, ഷിബു, പി. കെ.സുരേന്ദ്രൻ, ‘ റ്റി.എൻ ശങ്കരൻ,ജിജോ, അശോകൻ, എന്നിവർ സംസാരിച്ചു. താലൂക്ക് ഭാരവാഹികൾ: പ്രസിഡൻ്റ് – കെ. ആർഷിബു, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻ്റ് മാർ- കെ.എൻ. നാരായണൻ, എസ്.എ.താഹാ. Read More…
അരുവിത്തുറ വോളിയിൽ സെമി ഫൈനൽ പോരാട്ടങ്ങൾ
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് സ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽസെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു. പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നേരിടും. വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജും Read More…
വിശുദ്ധ അധ്യാപികയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വാകക്കാട് സ്കൂളിന്
വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ Read More…
പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ കുട്ടികർഷകരുടെ പച്ചക്കറി കൃഷി വിളവെടുപ്പുൽസവം
പൂഞ്ഞാർ: വിഷരഹിതമായ പച്ചക്കറികൾ കുറച്ചെങ്കിലും സ്വയം ഉൽപ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സെൻ്റ് ആൻ്റണീസ് എൽ. പി . എസ് പൂഞ്ഞാറിലെ കുട്ടികർഷകർ. ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു , ഉച്ചഭക്ഷണചുമതല നിർവഹിക്കുന്ന ശ്രീ ജോർജ് ജോസഫ് മറ്റ് അധ്യാപകർ, പാചക തൊഴിലാളി ശ്രീമതി ഷീബ കുര്യാച്ചൻ എന്നിവരുടെ നേതൃത്വത്തിൽ വെണ്ട, വഴുതന , കോവൽ, വെള്ളരി, മത്തൻ വിവിധ തരം മുളകുകൾ തുടങ്ങിയവ നല്ല രീതിയിൽ കൃഷി ചെയ്യുന്നു. മികച്ച കർഷകൻകൂടിയായ മാനേജർ ഫാ. സിബി തോമസിൻ്റെയും രക്ഷിതാക്കളുടേയും Read More…
തീക്കോയിൽ മരിയ സദനത്തിനായി ജനകീയ കൂട്ടായ്മ
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മരിയ സദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണ യജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1998 ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540 ൽ അധികം ആളുകൾ വസിക്കുന്നു. അനുവദനീയമായതിലും കൂടുതൽ രോഗികളും അനാഥരും ഇപ്പോൾ മരിയ സദനത്തിൽ ഉണ്ട്. കൂടുതലായി എത്തിച്ചേരുന്ന ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് Read More…
ജല ഗുണനിലവാര ലാബ്
മൂന്നിലവ് : നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വലിയ കുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കൻറി സ്കൂളിൽ പൊതു ജനങ്ങൾക്ക് ഉപകാരപെടുന്ന രീതിയിൽ സ്ഥപിച്ച വാട്ടർ ലാബ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് ഉത്ഘാടനം ചെയ്തു. ഈ ജലഗുണ നിലവാര ലാബ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച് കെമസ്ട്രി അധ്യാപിക ചാന്ദിനി ജേക്കബ് സംസാരിച്ചു. തുടർന്ന് Read More…











