മുണ്ടക്കയം : വന്യജീവി ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വന്യജീവികളിൽ നിന്നും മനുഷ്യജീവനും, സ്വത്തിനും, കൃഷിസ്ഥലങ്ങൾക്കും സംരക്ഷണം നൽകുന്നതിന് , വണ്ടൻപതാലിൽ ഫോറസ്റ്റ് സ്റ്റേഷനോട് അനുബന്ധിച്ച് പുതിയ ദൃത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ആർ ആർ ടി ടീമിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10:30 ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ കോട്ടയം ഡി. എഫ്. ഓ എൻ. രാജേഷ് ഐ എഫ് എസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ Read More…
Author: editor
നീണ്ടുക്കുന്നേൽ പടി- ചപ്പാത്ത് റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽപെട്ട ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം പ്രദേശത്തെ നീണ്ടുക്കുന്നേൽപ്പടി -ചപ്പാത്ത് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാന്റി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി മാത്യു അരിമറ്റത്തിൽ, ജോഷി മൂഴിയാങ്കൽ, മുൻ പഞ്ചായത്ത് മെമ്പർ ജാൻസി ജോർജ്, ആന്റണി Read More…
വാർഷിക പൊതുയോഗം നടത്തി
മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവും സ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച മാനേജർ അർജുൻ ആർ നായരെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴസൺ സുലോചന സുരേഷ്, ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്അംഗം കെ എൻ സോമരാജൻ മുണ്ടക്കയം എസ് ബി ഐ Read More…
ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം, ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ടി വരില്ല: തിരുവിതാംകൂർ ദേവസ്വം
ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനുളള 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. രാവിലെ 3 മണി മുതൽ 1മണി വരെയും ഉച്ചക്ക് Read More…
അരുവിത്തുറ വോളി ഫൈനൽ അവേശത്തിൽ
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴാഴ്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജും എസ്എൻജി ചേളന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ എത്തി. വനിതാ വിഭാഗത്തിൽ പാല അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ആലുവ സെൻറ് സേവ്യേഴ്സ്സ് കോളജിനെ പരാജയപ്പെടുത്തി Read More…
ഈരാറ്റുപേട്ടയിലെ ഗതാഗത പരിഷ്കരണം പ്രൈവറ്റ് ബസുകൾക്ക് ബാധകമല്ലേ എന്ന ചോദ്യം ഉയരുന്നു
ഈരാറ്റുപേട്ട : പ്രൈവറ്റ് ബസുകൾ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിർത്തി യഥേഷ്ടം ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു. ട്രാഫിക് പോലീസ് പ്രൈവറ്റ് ബസുകൾക്കുനേരെ കണ്ണടക്കുകയും കെ എസ് ആർ ടി സി ബസുകൾ അവിടെ നിർത്തിയാൽ പെറ്റി അടിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് ആക്ഷേപം. പ്രൈവറ്റ് ബസുകൾ അവിടെ നിർത്തി ആളെക്കയറ്റുന്നതുകണ്ട് ആളുകൾ കെ എസ് ആർ ടി സി ബസും അവിടെ നിർത്തും എന്നോർത്ത് ബസിനടുത്തേക്ക് ചെല്ലുന്നു . അവിടെ നിർത്താൻ അനുമതി ഇല്ലാത്തതിനാൽ കെ എസ് Read More…
കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരും: ബേബി ഉഴുത്തുവാവാല്‍
വാകക്കാട് : കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള അഭിരുചി ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രോത്സവങ്ങൾ കാരണമായി തീരുമെന്ന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാൻ ബേബി ഉഴുത്തുവാവാല്‍ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമപുരം ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലേയും ഓവറോൾ ചാമ്പ്യൻഷിപ്പിന് Read More…
ചെമ്മലമറ്റം എസ് എം വൈ എം ന്റെ നേതൃത്വത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ മീഡിയ വർക്‌ഷോപ്പ് ശ്രദ്ധയമായി
ചെമ്മലമറ്റം : പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ എസ് എം വൈ എം ന്റെ നേതൃത്വത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ മീഡിയ വർക്‌ഷോപ്പ് ശ്രദ്ധയമായി. പാലാ മീഡിയ കമ്മിഷൻ ഡയറക്ടർ ഫാദർ ജിമോൻ പനച്ചിക്കൽ കരോട്ട് ക്ലാസ്സ് നയിച്ചു.വീഡിയോ നിർമ്മാണം എഡിറ്റിംങ്ങ് തുടങ്ങിയ മേഖലകളിൽ പരിശീലനവും നല്കി. തെരഞ്ഞെടുക്കപ്പെട്ട നാല്‌പതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കടുത്തു. ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ – ജോയേൽ കൊച്ചിറ്റത്തോട്ട് തുടങ്ങിയവർ നേതൃത്വം നല്കി.
മാക്സ്പെക്ട്ര ഒക്ടോബർ 18ന്
പാലാ : രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ച ‘മാക്സ്പെക്ട്ര, മത്സരങ്ങൾ നടത്തുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരമാണ് മാക്സ്പെക്ട്ര. ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ, കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രഷർഹണ്ടിൽ ഒന്നാം സ്ഥാനവും മറ്റ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും കൂടുതൽ Read More…
കടവുപുഴ ബാബു കെ.പി നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴ പരേതനായ പ്രഭാകരൻ്റെ മകൻ ബാബു കെ.പി (49) നിര്യാതനായി. സാസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗം സഹോദരങ്ങൾ: മിനി , പരേതരായ പ്രകാശ്, പ്രശാന്ത്.











