കോട്ടയം : റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം Read More…
Author: editor
ഡൽഹിയിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കേരളത്തിന്റെ ടീമി നെ പ്രതിനിധീകരിക്കാൻ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു
പാലാ: ഡിസംബർ മാസം ഡൽഹിയിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ബാഡ്മിന്റൺ മത്സരത്തിൽ കേരളത്തിന്റെ ടീം നെ പ്രതിനിധീകരിക്കാൻ കോട്ടയത്തിന്റെ ശ്രേയ മരിയ മാത്യു അർഹയായി. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയിച്ചാണ് ശ്രേയ ദേശീയ മത്സരത്തിനു യോഗ്യത നേടിയത്. പാലാ മുത്തോലി വലിയമംഗലം അവിനാഷ് &ആശ ദമ്പതികളുടെ മകളും മുത്തോലി സെന്റ്. ജോസഫ് സ്കൂൾ 8 ആം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് ശ്രേയ.
ത്രിതല തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കേരള കോൺ (എം)
പാലാ: അടുത്ത ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിപുലമായ മുന്നൊരുക്കങ്ങളുമായി കേരള കോൺഗ്രസ് (എം) വരുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് ക്യാമ്പിൽ തീരുമാനമായി.അതിനായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് അംഗങ്ങൾ ഉൾക്കൊള്ളുന്ന കോർ കമ്മറ്റിക്ക് രൂപം നൽകി. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്നതിനും കൂടുതൽ മെമ്പർമാരെ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തിക്കനുസരണമായ സീറ്റുകളിൽ മൽസരിക്കുവാൻ കഴിഞ്ഞില്ല എന്ന് ജില്ലാ ക്യാമ്പ് വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ത്രിതല പഞ്ചായത്ത് Read More…
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം: ഉദ്ഘാടനം റവ. ഫാ. ജോർജ് പുല്ലുകാലയിൽ, സിനിമ താരം മിയ ജോർജ് മുഖ്യാതിഥി
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് വിദ്യാർത്ഥികളിൽ നിന്നും ആവേശ പ്രതികരണം. 2024 നവംബർ 15 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 12ന് അവസാനിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തുന്ന മത്സരത്തിൽ ഇതിനോടകം തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സ്കൂളുകൾ രജിസ്റ്റർ Read More…
എല്ലാവർക്കും ശുദ്ധീകരിച്ച കുടിവെള്ളം ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റ്യൻ
പാലാ: യു.ഡി.എഫ് ചവിട്ടി പുറത്താക്കിയപ്പോൾ കേ.കോൺ (എം) നെ ചേർത്തു നിർത്തിയത് എൽ.ഡി.എഫ് ആയി ന്നു എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള കഠിന പ്രയത്നത്തിലാണ് ജലവിഭവ വകുപ്പെന്നും മന്ത്രി പറഞ്ഞു. കേരള കോൺ (എം) കോട്ടയം ജില്ലാ ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിനാചരണം
രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ കോട്ടയം, ഭാരതീയ ചികിത്സ വകുപ്പ്, രാമപുരം ആയുർവേദ ഡിസ്‌പെൻസറി എന്നിവയുടെ നേതൃത്വത്തിൽ കിഴതിരി ഗവണ്മെന്റ് LP സ്കൂളിൽ ദേശീയ ആയുർവേദ ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനവും, വേവിക്കാത്ത ഭക്ഷണങ്ങളുടെ പ്രദർശനവും, യോഗ ഡാൻസും നടത്തപ്പെട്ടു. രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കവിത മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസമ്മ മത്തച്ചൻ നിർവഹിച്ചു .മെഡിക്കൽ Read More…
തോട്ടഭൂമിയിൽ ഇതര കൃഷികൾ അനുവദിക്കണം; റബ്ബർ വിലയിടിവിൻ്റെ ഉത്തരവാദിത്വം നധികാരത്തിലിരുന്ന കേന്ദ്ര സർക്കാരുകൾക്ക്:ജോസ് കെ മാണി
പാലാ :ലാഭകരമല്ലാത്ത നാണ്യവിള കൃഷി ഉപേക്ഷിക്കുന്ന തോട്ടഭൂമികൾ ഇതര കൃഷികൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് അനുവാദം നൽകാൻ ഇച്ഛാശക്തിയോടെ സർക്കാർ മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തോട്ടഭൂമിയിൽ മറ്റു കൃഷികൾ പാടില്ലെന്ന കാലഹരണപ്പെട്ട വ്യവസ്ഥ എത്രയും വേഗം നിയമപരമായി സമൂലമായി മാറ്റണം. തുടർ കൃഷിയും പരിപാലനവും നടത്താത്തതിനാൽ നിരവധി തോട്ടങ്ങളാണ് തരിശിട്ടിരിക്കുകയും കാട് കയറിക്കിടക്കുകയും ചെയ്യുന്നത്. വനമേഖലകളോട് ചേർന്ന് കിടക്കുന്ന ഇത്തരം തോട്ടങ്ങളിൽ വന്യമൃഗങ്ങൾ വിവരിക്കുകയാണ്. പല തോട്ടമുടമകൾക്കും അവിടേക്ക് പ്രവേശിക്കാനാവുന്നില്ല. Read More…
ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024
പാലാ: ലയൺസ് ക്ലബ്സ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് “ലയൺസ് മാസ്റ്റർ മൈൻഡ്സ് 2024” റീജിയൻ തല ക്വിസ് മത്സരം നടത്തി. അരുവിത്തറ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പാലാ മഹാത്മാഗാന്ധി ഹയർസെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ ആൻമേരി വി,ഗൗതം പ്രകാശ് എന്നിവർ ഒന്നാം സ്ഥാനവും, ഭരണങ്ങാനം ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത പ്ലാശനാൽ സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ ടീം അംഗങ്ങളായ Read More…
“ഒരു തൈ നടാം ” പദ്ധതി മുരിക്കും വയലിൽ
മുരിക്കും വയൽ: പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷ പരിപാടികളുടെ ഭാഗമായി നവംബർ ഏഴാം തീയതി പെരുമ്പാവൂർ പ്രഗതി വിദ്യാലയത്തിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മെഖ വാൾ ഉത്ഘാടനം ചെയ്തു തുടക്കം കുറിച്ച “ഒരു തൈ നടാം ” പദ്ധതി ഇന്ന് മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററിസ്കൂളിൽ നടത്തി. പി. റ്റി.എ വൈസ് പ്രസിഡൻ്റ് പി.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് കെ.റ്റി.സനിൽ ഉത്ഘാടനം ചെയ്തു.നവതി ആഘോഷസമതി സെക്രട്ടറി സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം Read More…
പാപ്പാലിപറമ്പിൽ ശേഖരൻ നിര്യാതനായി
കുന്നോന്നി: പാപ്പാലിപറമ്പിൽ ശേഖരൻ (77) നിര്യാതനായി. സംസ്കാരം നാളെ (09/11/24, ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ ശേഖരൻ പിണ്ണാക്കനാട് ചാലിൽ കുടുംബാംഗം മക്കൾ: ബിനു, മിനിമോൾ മരുമക്കൾ: സജി ബിനു, അനു.











