പാലാ: പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ – 94) നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ ( 19/ 11/24) ചൊവ്വാ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്. മക്കൾ: ബി.സന്ധ്യാ IPS , ബി.മധു.
Author: editor
കുര്യൻ ചേട്ടന്റെ ഓർമ്മപ്പെടുത്തലുകൾ ഒരിക്കലും മരിക്കില്ല: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കുര്യൻ ചേട്ടൻ എന്നോട് പറഞ്ഞ ചില യാഥാർത്ഥ്യങ്ങൾ അദ്ധേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ഞാൻ പറഞ്ഞില്ലെങ്കിൽ അദ്ധേഹത്തോട് ഞാൻ ചെയ്യുന്ന അനീതിയാണ് എന്നതിനാലാണ് ഞാൻ എഴുതുന്നത്. ജോസഫ് വിഭാഗത്തെ കോട്ടയത്ത് ശക്തിപ്പെടുത്താൽ പാലായിൽ നിന്ന് പോരാടി കോട്ടയം ജില്ലയിൽ പാർട്ടിയെ വാർത്തെടുത്ത അഡ്വ.റ്റി.വി.എബ്രാഹമിന് കോട്ടയം ജില്ലയിൽ ലഭിക്കേണ്ട സീറ്റ് അന്ന് അടിച്ചെടുത്തവനാണ് മോൻസ് ജോസഫ് എന്ന് ഞാൻ പാർട്ടി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റ്റി.വി എബ്രാഹമിന്റെ സന്തത സഹചാരി ആയിരുന്ന കുര്യൻ ചേട്ടൻ എന്നെ Read More…
സിജോ പ്ലാത്തോട്ടം ; യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
പാലാ: സിജോ കുര്യാക്കോസ് പ്ലാത്തോട്ടത്തി (പാലാ)നെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു. നിലവിൽ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. യൂത്ത് ഫ്രണ്ട് എം അന്തീനാട് യൂണിറ്റ് പ്രസിഡന്റ്, കരൂർ മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. തെരഞ്ഞെടുപ്പുയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.ജോസ്. കെ.മാണി എം.പി.യോഗം ഉദ്ഘാടനം Read More…
സംസ്ഥാന സ്കൂൾ കായികമേളയിലെ മെഡൽ ജേതാക്കളെ ആദരിച്ചു
സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേട്ടം കൈവരിച്ച കോട്ടയം ജില്ലാ ബാഡ്മിന്റൺ ടീമിനെ ആദരിച്ചു. ജില്ലയുടെ സ്കൂൾ ബാഡ്മിൻറൺ ചരിത്രത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി വെള്ളി മെഡൽ നേടിയ പെൺകുട്ടികളുടെ ജൂനിയർ വിഭാഗവും പെൺകുട്ടികളുടെ സബ്ജൂനിയർ വിഭാഗം താരങ്ങളെയും പരിശീലകാരെയുമാണ് കോട്ടയം ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചത്. ജൂനിയർ ടീം അംഗങ്ങൾ: സാന്ദ്ര അൽഫോൻസ് തോമസ്, നിരഞ്ജന പി പ്രഭ, മേഘന രതീഷ്, മൗര്യ മധു, ഹെലൻ ജിനു, ടീം മാനേജർ മാത്യു Read More…
ഇനി കക്കൂസ് മാലിന്യം പ്രശ്നമാകില്ല : എരുമേലിയിൽ മൊബൈൽ പ്ലാന്റെത്തി
എരുമേലി : അയ്യപ്പ ഭക്തർ പുണ്യ സ്നാനം നടത്തുന്ന തോട്ടിൽ കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിയെന്ന പരാതി ഇനി എരുമേലിയിൽ ഒഴിവാകുമെന്ന് ഉറപ്പായി. ഒപ്പം ശാസ്ത്രീയമായതും ആധുനികവുമായതുമായ സംസ്ക്കരണ പ്രക്രിയ കുറഞ്ഞ ചെലവിൽ സർക്കാർ നേരിട്ട് നടപ്പിലാക്കുന്നു എന്ന നേട്ടവും എത്തുകയാണ്. സഞ്ചരിക്കുന്ന സംസ്ക്കരണ പാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസ് പടിക്കൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി നാട്ടുകാർ പ്ലാന്റിന്റെ പ്രവർത്തനം നേരിട്ട് കണ്ട് Read More…
ആറാം ക്ലാസ് വിദ്യാർത്ഥി വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ഇടം നേടി
കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ആണ് ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് നീന്തി കടന്ന് വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരു കൈകാലുകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തിക്കിടക്കുന്ന ഏറ്റവും പ്രായം Read More…
മുണ്ടക്കയം സെൻ്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് നടന്നു
മുണ്ടക്കയം :പതിനഞ്ചാമത് സഹോദയ കോട്ടയം ചെസ്സ് ടൂർണമെന്റ് മുണ്ടക്കയം സെന്റ്. ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടന്നു. നാൽപ്പതിൽപരം സ്കൂളിൽ നിന്ന് അറുന്നൂറിലധികം കുട്ടികൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. കോട്ടയം സഹോദയയുടെ ജോയിന്റ് സെക്രട്ടറിയും മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളുമായ ശ്രീ. റോയ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ SFS പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാല ചാവറ പബ്ലിക് സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സെക്കന്റ് റണ്ണറപ്പും സ്ഥാനങ്ങൾ Read More…
ഐ എൻ ടി യു സി പാലാ മണ്ഡലം പ്രവർത്തക കൺവെൻഷൻ
പാലാ :ഐ എൻ ടി യു സി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. ഐ എൻ ടി യു സി പാലാ നിയോജക മണ്ഡലം സമ്മേളനത്തിനും മഹാറാലിക്കും പാലാ മുനിസിപ്പാലിറ്റിയിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഐ എൻ ടി യു സി പാലാ മണ്ഡലം പ്രസിഡണ്ട് ടോണി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സിനിയോജക മണ്ഡലം പ്രസിഡണ്ട് രാജൻ കൊല്ലപ്പറമ്പിൽ ഉദ്ഘാടനം Read More…
കൗമാര ചിറകിലേറി അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ കോമേഴ്‌സ് ഫെസ്റ്റ് അരങ്ങേറി
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3×3 ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ സംഘടിപ്പിച്ചിരിന്നു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും Read More…
66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോ തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു
പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റിൽ നിന്നു 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളർന്നു വന്നിരുന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇവർ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ.അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ Read More…











