aruvithura

കൗമാര ചിറകിലേറി അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ കോമേഴ്‌സ് ഫെസ്റ്റ് അരങ്ങേറി

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു.

പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3×3 ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ സംഘടിപ്പിച്ചിരിന്നു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും , ടവിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫി കളും നൽകി.

പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ തിരിച്ചറിയുന്ന വേദിയായി മാറി.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി , വിദ്യാർത്ഥി പ്രതിനിധി അശ്വതി സി.എസ്സ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *