Accident

ബൈക്കുകൾ കൂട്ടിയിടിച്ച് പത്രം ഏജന്റിനു പരുക്ക്

പാലാ: പത്രവിതരണം നടത്തുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പത്രം ഏജന്റ് മോനിപ്പള്ളി സ്വദേശി സദാനന്ദനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 8 മണിയോടെ മോനിപ്പള്ളി – ഉഴവൂർ റൂട്ടിലായിരുന്നു അപകടം.

general

25-ാം വാർഷിക ആലോചനയോഗം

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട് 25-ാം മത് വർഷത്തേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ച പൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചന യോഗം നവംബർ 23 ന് രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറി യത്തിൽ വച്ച് നടത്തപ്പെടുന്നു. പിടിഎ പ്രസിഡന്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യും.

kozhuvanal

കൊഴുവനാൽ ലയൺസ് ക്ലബ്ബ് മെഗാ നേത്രപരിശോധന ക്യാമ്പ് നടത്തി

കൊഴുവനാൽ: ലയൺസ് ക്ലബ്‌ ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവല്ല ഐ ‌മൈക്രോ സർജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും കണ്ണട ആവശ്യമായ കുട്ടികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ക്യാമ്പിൽ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമുള്ളവരെ തിരുവല്ല ഐ ‌മൈക്രോ സർജറി ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്. ക്യാമ്പിൻ്റെ ഉത്ഘാടനം സ്കൂൾ മാനേജർ റവ. ഡോക്ടർ ജോർജ് വെട്ടുകല്ലേലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ Read More…

kozhuvanal

കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി

കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി. കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ്, പരിശീലകൻ സന്തോഷ് കുമാർ, അധ്യാപിക സുബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചെന്നൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥിനി അൻസൽ മരിയ തോമസിനെ അനുമോദിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, റോസ്മിൻ മരിയ തുടങ്ങിയവർ നേതൃത്വം നൽകി.

pala

ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനവുമായി പി.എസ്. ഡബ്ളു യു.എസ്

പാലാ: ക്രിസ്തുമസിനൊടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ, ക്യാരറ്റ്, ഐസിംഗ് കേക്കുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്. 2024 നവംബർ 30- ശനിയാഴ്ച്ച രാവിലെ 10 AM മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ടേഷനും വിശദ വിവരങ്ങൾക്കായി: mob. 9447143305.

erattupetta

റൂബിന നാസർ കുഴിവേലിയിൽ യു ഡി എഫ് സ്ഥാനാർത്ഥി

ഈരാറ്റുപേട്ട: നഗരസഭ കുഴിവേലി വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ റൂബിന നാസർ മത്സരിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ വി പി നാസറിൻ്റെ ഭാര്യയാണ് റൂബിന ലീഗ് ഹൗസിൽ നടന്ന യു ഡി എഫ് കൺവൻഷനിൽ വെച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ Read More…

Blog pala

സഹകരണ വാരാഘോഷം, യു. ഡി. എഫ് ബഹിഷ്കരിച്ചു

പാലാ: സഹകരണ മേഖലയിലെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഇടതുപക്ഷ നിലപാടിൽ പ്രതിക്ഷേധിച്ച് കെ പി സി സി യുടെ ആഹ്വാനപ്രകാരം ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് തല സഹകരണ വാരാഘോഷ പരിപാടി യു. ഡി. എഫ് ബഹിഷ്കരിച്ചു. യു. ഡി. എഫ് ഭരിക്കുന്ന മീനച്ചിൽ താലൂക്കിലെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തില്ല.മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രവർത്തകരും ബഹിഷ്കരണത്തിൽ പങ്കെടുത്തു.

general

കെ.സി.വൈ.എൽ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികൾക്ക് അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി ശ്രീ. അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. Read More…

poonjar

കലയുടെ ഉത്സവത്തിന് തിരി തെളിഞ്ഞു

പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം ” കലയാട്ടം ” പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.  70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ പങ്കെടുക്കും. മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. 11 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂൾ മാനേജർ പി ആർ അശോക Read More…

general

അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും

അടിവാരം: അടിവാരം സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളും വാർഷിക ധ്യാനവും 2024 നവംബർ 15 വെള്ളി മുതൽ 24 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. 2024 നവംബർ 21 (വ്യാഴം) വൈകിട്ട് 5.00 ന് തിരുനാൾ കൊടിയേറ്റ്, വി. കുർബാന, നൊവേന ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ (വികാർ, അടിവാരം), സെമിത്തേരി സന്ദർശനം. 2024 നവംബർ 22 (വെള്ളി) വൈകിട്ട് 5.00 ന് സമൂഹബലി, നൊവേന, സന്ദേശം (അടിവാരം ഇടവകക്കാരായ വൈദീകർ) Read More…