kottayam

വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലതകർച്ചയും മൂലം പൊറുതി മുട്ടി നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെമേൽ വീണ്ടും വൈദ്യുതചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഒരോ മാസവും വൈദ്യുതിബില്ല് സ്വീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുടെ അന്യായ ശമ്പളം വെട്ടിക്കുന്നതുൾപ്പടെ ചിലവുകുറക്കാൻ ബദൽ സംവിധാനം കണ്ടെത്തി അത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വൈദ്യുതി ഉപഭോക്താക്കളെ സംര രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

pala

ഞാനൊരു ചരിത്രകാരനാണ്, രാഷ്ട്രീയക്കാരനല്ല: വില്യം ഡാൽറിംപിൾ

പാലാ: ഇന്ത്യൻ ആശയങ്ങൾ ലോകത്തിലെങ്ങും വ്യാപിച്ചതും അവ ലോകത്തിന്റെ ആശയമായി പരിണമിച്ചതും എങ്ങനെയെന്ന് വിശദമാക്കിക്കൊണ്ട് താനൊരു ചരിത്രകാരൻ മാത്രമാണെന്നും തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണെരുതെന്നും പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ വില്യം ഡാൽറിംപിൾ പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്ചർ സീരിസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഭൗതികവസ്തുക്കളല്ല തത്ത്വചിന്തയാണ് കയറ്റുമതി ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ ഇന്ത്യൻ ആശയങ്ങളുടെ ഒരു പാക്കേജ് തന്നെ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. Read More…

pala

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു

പാലാ : പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ സഹകരണത്തോടെ ആദ്യം ബുക്ക് ചെയ്യുന്ന 75 രോഗികൾക്ക് 2024 ഡിസംബർ 09 തിങ്കളാഴ്ച പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ഡയാലിസിസ് കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും താഴെ കാണുന്ന നമ്പരുകളിൽ ഉടൻ ബന്ധപ്പെടുക. 9447213027, 9447129001, 9744641436

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.

aruvithura

അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്

അരുവിത്തുറ: സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു. ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽവച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സിഎസ്ഐആർ നിസ്റ്റ് ചീഫ് സയന്റിസ്റ്റുമായ ഡോ.സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ Read More…

bharananganam

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി

ഭരണങ്ങാനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന സന്ദേശം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പരിഷത്ത് നടത്തുന്ന ആശയ പ്രചാരണം കാലിക പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിടനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജി ജോർജ്ജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, Read More…

job

അദ്ധ്യാപക ഒഴിവ്

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവ്, net PhD ഉള്ളവർക്ക് മുൻഗണന.കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/

kanjirappalli

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 3 ചൊവ്വാഴ്ച മുതൽ ഡിസംബർ 5 വ്യാഴാഴ്ച വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് ഇന്ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. റീനു മറിയം ജോർജ് (MBBS, MD) നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും Read More…

pala

പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ആരംഭിച്ചു

പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. പാലാ A ഇന്നലെ പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനായ്യിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ Read More…

weather

നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേർട്ട് ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യത. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം. കനത്തെ മഴയെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കനത്തെ മഴയെ തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പത്തനംതിട്ട, Read More…