പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി അലൻ രാജുവിന്( 21) ഗുരുതര പരുക്കേറ്റു. രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂരിനു സമീപം വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ തൃശൂർ സ്വദേശി ഫ്രാൻസിസിന് ( 72) ബൈക്ക് ഇടിച്ചു പരുക്കേറ്റു. കല്യാണ വീട്ടിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ നീണ്ടൂർ – കല്ലറ Read More…
Author: editor
ചൈതന്യ കാര്‍ഷിക മേള 2025- അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരത്തി യൊന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്. പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് Read More…
തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചു: രമേശ് ചെന്നിത്തല
പാലാ : തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ന് പാലായിൽ നടന്ന ഐ എൻ ടി യു സി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനുമാകുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലും കേന്ദ്രത്തിലും സംജാതമാകുന്നത്.തുറമുഖങ്ങളും ;വിമാനത്താവളവുമെല്ലാം അദാനിക്കെഴുതി കൊടുത്ത് രാജ്യത്തെ തന്നെ കോർപ്പറേറ്റുകൾ നയിക്കുന്ന രീതിയിലാക്കി. കേരളത്തിലാണെങ്കിൽ അനുദിനം നികുതികൾ വർധിപ്പിച്ചു ജനജീവിതം Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിന് വേണ്ടി എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു. 10 ചട്ടികൾ വീതം 273 കർഷകർക്കാണ് ചട്ടികൾ നൽകുന്നത്. ചെടിച്ചട്ടികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, നജീമ പരിക്കൊച്ച്, Read More…
റോഡപകടങ്ങളുടെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗ്; ലഹരിപരിശോധന കര്‍ക്കശമാക്കണം
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. റോഡ് നിര്‍മ്മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി യഥാര്‍ത്ഥ കാരണങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പ്രതിനിധിയോഗം കോട്ടയത്ത് ടെമ്പറന്‍സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ലഹരിയാസക്തര്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ പൊതുനിരത്തില്‍ അവര്‍ മനുഷ്യ ബോംബായി മാറുകയാണ്. വൈകിട്ട് 5 മണി കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്ക് കാല്‍നടപോലും നിലവിലെ സാഹചര്യത്തില്‍ ഭയപ്പാടുണ്ടാക്കുന്നുണ്ട്. ലഹരിയില്‍ Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ) വിഷയത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 23 .12 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക . ഫോൺ : 8281257911, 04822-261440
“ഓർമ്മതൻ വാസന്തം” അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം 29ന്
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഓർമ്മതൻ വാസന്തം എന്നു പേരിട്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 തിന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ Read More…
ലോറിയും കാറും കൂട്ടിയിടിച്ച് പിഞ്ച് കുട്ടി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം സ്വദേശികൾ ജയലക്ഷ്മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി ( 1 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.
പാലാ രൂപത ബൈബിൾ കൺവൻഷൻ ഡിസംബർ 19-ന് ആരംഭിക്കും
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ Read More…
ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് വാർഷികം
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖാ ശ്രീനാരായണ കുടുംബ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം കൊണ്ട് അനുഗ്രഹമാക്കി കുടുംബ യൂണിറ്റ് അംഗവും ശ്രീ നാരായണ ഗുരുദേവൻ പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയും കൂട്ടികളും കൂടി കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ശാഖ പ്രസിഡന്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ചു. യോഗം ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം നിഷ സാനു, ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ, യൂണിറ്റ് Read More…










