kuravilangad

ഇടതുപക്ഷ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

കുറവിലങ്ങാട് : കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലപാതകത്തിന് മാർസിസ്റ്റ് പാർട്ടിയും എസ്.എഫ്.ഐയും മറുപടി പറയണമെന്നും, കേരളത്തിലെ ക്യാമ്പസുകളെ കൊലക്കളം ആക്കാനാണ് സി.പി.എം ഉം പോഷക സംഘടനകളും ശ്രമിക്കുന്നതെന്നും, സിദ്ധാർത്ഥിൻ്റെ മരണം ഒടുവിൽത്തെ ഉദാഹരണമാണെന്നും കെ.പി.സി.സി അംഗം റ്റീ ജോസഫ് പറഞ്ഞു.

കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അജോ അറയ്ക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, സിബി ഓലിക്കൽ, റ്റീ ആർ രമണൻ, മനു മാമച്ചൻ, റോയി കരോട്ട്, എൻ.റ്റീ തോമസ്, എം.എം. ജോസഫ്, ജോണി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *