പൂഞ്ഞാർ സെന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പത്തുവർഷത്തെ ഹയർസെക്കൻഡറി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ആദ്യ അലൂമ്നി മീറ്റ് ആണിത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ എച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പൽ വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കും. ഫാദർ സിറിയക് പന്നിവേലിൽ സിഎംഐ ഉദ്ഘാടനം നിർവഹിക്കും. എ ജെ ജോസഫ് , ഫാദർ മാർട്ടിൻ മണ്ണിനാൽ, ക്ലിന്റ് മോൻ Read More…
Author: editor
പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് നിര്യാതയായി
തീക്കോയി: പുതനപ്രകുന്നേൽ അന്നമ്മ ജോസഫ് (90) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വ്യാഴം) 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അഴകത്തേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.ജോസഫ്. മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ കൊല്ലം (റിട്ട. പ്രിൻസിപ്പൽ നിലമ്പൂർ), പി.ജെ.മാത്യു (പി.ജെ.ട്രേഡേഴ്സ് എറണാകുളം), ജെസ്സി, പി.ജെ.കുര്യാച്ചൻ (പവർകോ എറണാകുളം), ഫ്ലോസി, വിനോദ്. മരുമക്കൾ: ബേബി ഒഴാക്കൽ (പൂഞ്ഞാർ), ലത കൂട്ടുങ്കൽ കോതമംഗലം (റിട്ട. അപ്പോളോ Read More…
സുവിശേഷവത്ക്കരണ വർഷാരംഭം
പാലാ: വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീ സഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു. സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.
ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു
ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനിയെ (81) ആണ് തെരുവ് നായ കടിച്ചു കൊന്നത്. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. തെരുവുനായ മുഖമാകെ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈകൾ ബന്ധിച്ച് 7കിലോമീറ്റർ നീന്തിക്കയറി നാലാംക്ലാസ്സ് വിദ്യാർഥിനി വേൾഡ് റെക്കോർഡിലേക്ക്
കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ 7കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത്. ഡിസംബർ 24ന് രാവിലെ 8.17ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഹരിക്കുട്ടൻ, തിരുന്നെല്ലൂർ സർവിസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഡി വി വിമൽദേവ് എന്നവർ ചേർന്ന് Read More…
കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
പാലാ: കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി മുക്കൂട്ടുതറ സ്വദേശിനി അനറ്റ് മരിയ ആൻ്റണിയെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ മുക്കൂട്ടുതറ ഭാഗത്തു വച്ചായിരുന്നു അപകടം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി
പാലാ: ഇന്ത്യൻ ഭരണഘടന ശില്പി ഡോ ബി ആർ അംബേദ്കറെ അപമാനിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ കെപിസിസി മെമ്പർ അഡ്വ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്, എൻ. സുരേഷ്,സതീഷ് ചൊള്ളാനി, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് Read More…
മൂലമറ്റം സെൻ്റ് ജോർജിൽ “ഒരു വട്ടം കൂടി” 27 ന്
മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബർ 27 ന് ” ഒരു വട്ടം കൂടി ” എന്ന പേരിൽ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി മഹാസംഗമം നടത്തും. ഉച്ച കഴിഞ്ഞ് 1.15 ന് രജിസ്ട്രേഷൻ. 1.30 ന് മൺമറഞ്ഞ പൂർവാധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി ” . തുടർന്നുള്ള പൊതുസമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ : കുര്യൻ Read More…
മലയോര മേഖലയിലെ വന്യമൃഗശല്യം തടയണം: സന്തോഷ് കുഴിവേലിൽ
കോട്ടയം: മലയോര മേഖലയിൽവർധിച്ചു വരുന്ന വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. വനമേഖലകളോട് ചേർന്നുകിടക്കുന്ന മുഴുവൻ ജനവാസ പ്രദേശങ്ങളിലും സാധാരണ ജനങ്ങളുടെയും കർഷകരുടെയും ദേഹണ്ഡങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണം. സഞ്ചാരികളെയും തൊഴിലാളികളെയും വാഹനമോടിക്കുന്നവരെയും ഇവ ആക്രമിക്കുന്നത് പതിവാകുന്നു. കേന്ദ്ര വന്യജീവിനിയമവും വനനിയമവും മനുഷ്യന് വേണ്ട വിലകല്പിക്കുന്നില്ല. കേന്ദ്ര വനനിയമത്തിൽ ജനോപകാരമാകുന്ന വിധത്തിൽ നിയമഭേദഗതി വരുത്തണം. വന്യമൃഗപ്പെരുപ്പം തടയാനായി നിശ്ചിത ഇടവിട്ടുള്ള Read More…
ക്രിസ്തുമസ് ആഘോഷത്തിനെതിരെ അതിക്രമം അഴിച്ചു വിട്ടവർക്കെതിരെ യു എ പി എ ചുമത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: പാലക്കാട് നല്ലേപ്പള്ളിയിലും, തത്തമംഗലത്തും സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട സാമുഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നായി ആഘോഷിക്കുന്ന തിരുവോണം ഉൾപ്പടെ എല്ലാ ജാതി മതങ്ങളുടെയും ആഘോഷങ്ങൾ സ്ക്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും ആഘോഷിക്കുന്നതിന് പ്രോൽസാനം നൽകി നാനാജാതി മതസ്ഥർ ഒന്നായി താമസിക്കുന്ന നമ്മുടെ നാടിൻ്റെ മതമൈത്രി നിലനിർത്തുവാൻ സർക്കാർ ഇടപെടണമെന്നും സജി ആവശ്യപ്പെട്ടു. Read More…











