kottayam

മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്‌ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്‌സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…

obituary

കുന്നക്കാട്ട് ചന്ദ്രൻപിള്ള അന്തരിച്ചു

പന്തത്തല : കുന്നക്കാട്ട് ചന്ദ്രൻപിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് (2/1/2025) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലിൽ കുടുംബാംഗം. മക്കൾ: വിനോദ് കെ.സി ( കെ എസ് ആർ ടി സി, പാലാ) വിനീത (അധ്യാപിക, ആനിക്കാട് ഗവൺമെൻ്റ് സ്കൂൾ), സിന്ധു. മരുമക്കൾ: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ) അനിൽകുമാർ (വാട്ടർ അതോറിറ്റി, പാലക്കാട്) അജിത് കുമാർ, തോട്ടകം, വൈക.

pala

സൈക്കിൾ റാലിക്ക് നിയമസഭ മന്ദിരത്തിൽ ഉജ്ജ്വല സ്വീകരണം

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കേരള നിയമസഭമന്ദിരത്തിൽ എത്തിച്ചേർന്നു. കോളേജിന്റെ പൂർവവിദ്യാർത്ഥിയും കേരളത്തിന്റെ ജല സേചന വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ സൈക്കിൾ റാലിയെ സ്വീകരിച്ചു. രണം നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കോളേജിന്റെ പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. നിയമസഭ മന്തിരത്തിരം സന്ദർശിക്കുകയും, ബഹുമാനപ്പെട്ട Read More…

cherpunkal

എം. ടി. അനുസ്മരണം

ചേർപ്പുങ്കൽ ബി വി എം കോളേജിലെ മലയാളം സ്കൂൾ യശ: ശരീരനായ എം. ടി. വാസുദേവൻ നായരെ അനുസ്മരിക്കുന്നു. ജനുവരി രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2.30 ന് കോളേജ് തീയേറ്ററിൽവച്ചാണ് ഈ ചടങ്ങ്. അനുസ്മരണ സമ്മേളനത്തിൽ ഡോ. പി ജെ സെബാസ്റ്റ്യൻ, ഡോ. ബേബി തോമസ്, ഡോ. ഡേവിസ് സേവ്യർ, ഡോ. ജോബിൻ ചാമക്കാല, ഡോ. സിജി ചാക്കോ, ഡോ. സോജൻ പുല്ലാട്ട്, ശ്രീ ജെസ്വിൻ സിറിയക്, റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം കേരളത്തിലെ Read More…

erattupetta

പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ

ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…

pala

കുടുംബസംഗമവും വാർഷിക പൊതുയോഗവും

പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് Read More…

crime

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു; കുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

erattupetta

നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം

ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്. നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ Read More…

general

കലൂർ സ്റ്റേഡിയത്തിലെ അപകടം; നൃത്തപരിപാടിയുടെ മുഖ്യ സംഘാടകർ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ അപകടത്തിൽ നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത വേദിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചില്ലെന്നും ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതകൾക്ക് എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേറ്റുകൾ Read More…

obituary

വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് നിര്യാതയായി

പൂഞ്ഞാർ : വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90 )നിര്യാതയായി. പരേത തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ.