pala

ഇടതു സർക്കാർ പാലായോട് രാഷ്ട്രീയ വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA മാണി സി. കപ്പൻ്റെ നേതൃത്വത്തിൽ വികസനം നടത്തിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന എൽഡിഎഫ് ന് വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും സജി പറഞ്ഞു. പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട Read More…

kanjirappalli

പാറത്തോട് – പാലപ്ര റോഡിന് 8 കോടി രൂപയുടെ ഭരണാനുമതി

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1,2,3,18,19 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡായ പാറത്തോട് – ചിറ- പാലപ്ര- പാറക്കൽ- പാലപ്ര ടോപ്പ് -വേങ്ങത്താനം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ബി എം ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് യാത്രയ്ക്ക് ഏറെ ദുഷ്കരമായി തീർന്നിരുന്നു. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെയും കൂടാതെ പാലപ്ര ഭഗവതി ക്ഷേത്രം, Read More…

obituary

കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി

പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ ), Read More…

kuravilangad

ഇടതുപക്ഷ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

കുറവിലങ്ങാട് : കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായ കൊലപാതകത്തിന് മാർസിസ്റ്റ് പാർട്ടിയും എസ്.എഫ്.ഐയും മറുപടി പറയണമെന്നും, കേരളത്തിലെ ക്യാമ്പസുകളെ കൊലക്കളം ആക്കാനാണ് സി.പി.എം ഉം പോഷക സംഘടനകളും ശ്രമിക്കുന്നതെന്നും, സിദ്ധാർത്ഥിൻ്റെ മരണം ഒടുവിൽത്തെ ഉദാഹരണമാണെന്നും കെ.പി.സി.സി അംഗം റ്റീ ജോസഫ് പറഞ്ഞു. കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു. Read More…

Health

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായി മന്ത്രി പറഞ്ഞു. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ Read More…

kottayam

തോമസ് ചാഴികാടൻ എ പ്ലസ് നേടിയ എംപി : മന്ത്രി വി എൻ വാസവൻ

കോട്ടയം: എം പി എന്ന നിലയിൽ എ പ്ലസ് കൊടുക്കാൻ പറ്റുന്ന പ്രവർത്തനമാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ തോമസ് ചാഴികാടൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ. പാർലമെൻ്ററി ജനാധിപത്യ വേദികളിൽ എം പി യുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്ക്ലബ്ബിൽ തോമസ് ചാഴികാടൻ എം പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ എം.പി ഫണ്ട് Read More…

pala

കെ.എസ്‌.യു. സെന്റ് തോമസ് കോളേജ് യൂണിറ്റ് സമ്മേളനം നടത്തി

പാലാ : കെ.എസ്‌.യു. പാലാ സെന്റ് തോമസ് കോളേജ് സമ്മേളനം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജോമറ്റ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ തോമസൂകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി ബിബിൻ രാജ്, കെ.എസ്‌.യു. ജില്ലാ വൈസ്.പ്രസിഡന്റ് അർജുൻ സാബു പാലാ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ്, കെ.എസ്‌.യു. Read More…

general

മരങ്ങാട്ടുപിള്ളിയിൽ എംപി ഫണ്ടിൽ നിർമ്മിച്ച മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

മരങ്ങാട്ടുപിളളി: തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ തുറന്നുനൽകി. ഗ്രാമീണ മേഖലയുടെ ഗതാഗതസൗകര്യം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ നേട്ടമാണ് ഈ റോഡുകളുടെ വികസനത്തിലൂടെ സമ്മാനിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച തോമസ് ചാഴികാടൻ എംപി പറഞ്ഞു. പഞ്ചായത്ത് ഏഴാം വാർഡിലെ മരങ്ങാട്ടുപിള്ളി ഗന്ധർവസ്വാമി ക്ഷേത്രം-പാളയം പള്ളി റോഡ് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റിംഗ് നടത്തി നാടിന് സമർപ്പിച്ചത്. പഞ്ചായത്ത് രണ്ടാംവാർഡിൽ കുര്യനാട് ഈസ്റ്റ് -മാണിയാക്കുപാറ റോഡിൽ തോമസ് Read More…

general

പനയ്ക്കപ്പാലത്ത് ഇന്ന് കേരള യൂത്ത്ഫ്രണ്ട് ധർണ്ണ സമരം

ജനങ്ങളുടെ നികുതിപ്പണം അനുദിനം വർദ്ധിപ്പിച്ചു കൊണ്ട് അധികാരികളും ഭരണാധികളും സുഖജീവിതം നയിക്കുമ്പോൾ, മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ നമ്മുടെ സംസ്ഥാന ദേശീയപാതകളിൽ നിരവധി ജീവനുകൾ പൊലിയുമ്പോൾ നോക്ക്കുത്തികളാവുന്ന ഭരണകാർക്കെതിരെ പനയ്ക്കപാലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട ഹൈവേയിൽ മതിയായ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുക. പാലാ ഈരാറ്റുപേട്ട റൂട്ടിലെ അപകട കെണികൾ ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ധർണ്ണ സമരം. കേരള യൂത്ത് ഫ്രണ്ട് Read More…

general

ളാലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി

പൈക: ളാലം കർഷക ഉൽപ്പാദക കമ്പനി (ലാഫ്പ്കോ) നടത്തുന്ന കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി. പൈകയിലുള്ള ലാഫ്പ്കോ അഗി മാർട്ടിൽ നടന്ന ചടത്തിൽ പൂവരണി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ സിബി മോളോപ്പറമ്പിൽ , ബോർഡ്‌ മെമ്പർ മോൻസ് കുമ്പളന്താനം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില നേടിക്കൊടുക്കലാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വർഷം മുൻപ് ആരംഭിച്ച പൈകയിലെ ലാഫ്പ്കോ അഗ്രിമാർട്ടിലൂടെ ഓഹരി ഉടമകളായ Read More…