Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ കുറവിലങ്ങാട് സ്വദേശി ബിബിൻ ജോസഫിന് ( 35) പരുക്കേറ്റു. ഇന്ന് പുലർച്ചെ മരങ്ങാട്ടുപള്ളിയിൽ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച്ച രാത്രി കിഴപറയാറിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുരിക്കുംപുഴ സ്വദേശി ടി.ലൂക്കോസിനു ( 54) പരുക്കേറ്റു.

Accident

ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരുക്ക്

പാലാ: ഇടിമിന്നലേറ്റ് പരുക്കേറ്റ സഹോദരങ്ങളായ അണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.

kottayam

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കിക്കുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. വീടിന് സമീപം കാറിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഗണേഷ് കുമാറിന് ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ യാത്ര അയപ്പ് ചടങ്ങ് ക്രമീകരിച്ചിരുന്നു. ഇദ്ദേഹം എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് അടൂർ Read More…

obituary

സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി നിര്യാതയായി

പെരിങ്ങുളം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പെരിങ്ങുളം മഠാംഗം സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി (91) അന്തരിച്ചു. കോലോത്ത് ചാക്കോ, മറിയം ദമ്പതികളുടെ മകളാണ്. പരേത പെരിങ്ങുളം, കല്ലൂർക്കുളം, കോതനല്ലൂർ, അൽഫോൻസാ ഹോസ്റ്റൽ, പോർസ്യുങ്കുള, കണ്ണാടിയുറുമ്പ്, കൂട്ടിക്കൽ, മലയിഞ്ചിപ്പാറ, തിടനാട്, പൂഞ്ഞാർ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ചാക്കോ, പരേതരായ അന്നമ്മ മൈക്കിൾ ചന്ദ്രൻകുന്നേൽ പെരിങ്ങുളം, ത്രേസ്യാക്കുട്ടി ലൂക്കോസ് മൂഴിയാങ്കൽ പൂഞ്ഞാർ, കെ.സി. മാത്യു ചെന്നൈ. സംസ്കാരം ശനിയാഴ്ച (22) 1.30 ന് മഠം ചാപ്പലിൽ വിശുദ്ധ Read More…

pala

പാലായിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബൈക്കിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവം: രജിസ്റ്റേർഡ് ഓണറായ അച്ഛൻ പ്രതിയായി

പ്രവിത്താനം: കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി. അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ രാജേഷിനെ (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് Read More…

melukavu

സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ്

മേലുകാവ്: അഭയം ചാരിറ്റബിൾ സൊസൈറ്റി പൂഞ്ഞാർ ഏരിയ കമ്മിറ്റിയും കോട്ടയം ഗവ. ദന്തൽ കോളേജ് ആരോഗ്യ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് 22ന് മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ദന്ത പരിശോധനയും, പ്രാഥമിക ചികിത്സയും, തുടർ ചികിത്സയും ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9446923380,9447140936.

pala

കുടക്കച്ചിറയിൽ കുറുക്കൻ്റെ അക്രമത്തിൽ യുവാവിന് പരിക്ക്

പാലാ: കുടക്കച്ചിറ ഹൈസ്കൂൾ ജംഗ്ഷനിൽ ഉച്ച സമയത്ത് പാഞ്ഞെത്തിയ കുറുക്കൻ്റെ അക്രമത്തിൽ യുവാവിൻ്റെ കൈയ്ക്ക് പരിക്കേറ്റു. ജംഗ്ഷനിലെ വ്യാപാരി കൂടിയാ മുല്ല മംഗലത്ത് അരുണിനാണ് പരിക്കേറ്റത്. പാഞ്ഞെടുത്ത കുറുക്കൽ അരുണിൻ്റെ പിന്നാലെ വീണ്ടും ചാടി വീണു. വീണ്ടും കടിയേൽക്കാതെ കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. അടിയേറ്റു വീണ കുറുക്കൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ചാവുകയും ചെയ്തു. സമീപ ഓട്ടോറിക്ഷാ സ്റ്റാൻഡിലും ജംഗ്ഷനിലുമുള്ളവർ ഓടി മാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപെട്ടത്. പരിക്കേറ്റ അരുണിനെ ഉഴവൂർ ഗവ: ആശുപത്രിയിലും തുടർന്ന് Read More…

aruvithura

അധ്വാന വർഗ്ഗത്തിൻ്റെ നേർകാഴ്ച്ചകളുമായി അരുവിത്തുറ കോളേജിൽ ഡോക്യുമെൻ്ററികൾ പ്രകാശനം ചെയ്തു

അരുവിത്തുറ :അധ്വാന വർഗ്ഗത്തിൻറെ നേർക്കാഴ്ചകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം പുറത്തിറക്കിയ ഡോക്യുമെൻററികൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു. വൈക്കത്തെ കക്കാ വാരൽ തൊഴിലാളികളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച “പൊഴി” ദി വർക്കിംഗ് ക്ലാസ് ഹീറോസ് എന്ന ഡോക്യുമെൻ്ററിയും വാഗമണ്ണിലെ തെയില തൊഴിലാളികളുടെ ജീവിത കാഴ്ച്ചകൾ പങ്കുവച്ച ലീഫ് ടു കപ്പ് എന്ന ഡോക്യുമെൻ്റെറിയുമാണ് പ്രകാശനം ചെയ്തത്. പ്രകാശന ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് Read More…

general

കാർഷിക – ക്ഷീര മേഖലയ്ക്ക് ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഏറ്റുമാനൂർ: കാർഷിക-ക്ഷീര മേഖലകൾക്കു ഊന്നൽ നൽകി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ്. 48,56,74,840 രൂപ വരവും 48,43,94,840 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എ.എം. ബിന്നു അവതരിപ്പിച്ചത്. കാർഷിക-ക്ഷീര മേഖലകൾക്കും വൃക്കരോഗമുള്ളവർക്കും ഡയാലിസിസ് ധനസഹായം ഉൾപ്പെടെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് ബജറ്റ്. ഡയാലിസിസ് ധനസഹായത്തിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. കുമരകം, അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവിതശൈലീ രോഗ ക്ലിനിക്കുകൾ ആഴ്ചയിൽ 5 Read More…

crime

കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോട്ടയം: കോട്ടയത്ത് പോലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കടപ്ലാമറ്റം വയലായിലാണ് പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേ ഷനിലെ സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡി യിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവ രാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഈ സംഘം ലഹരി Read More…