പാതാമ്പുഴ: കൊട്ടകാരത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാധാകൃഷ്ണൻ നായർ, സുജ, പരേതയായ ശാന്തമ്മ. മരുമക്കൾ: രാജൻ (രാമമംഗലം), ജയശ്രീ ( പാലാക്കാട്), ബാലചന്ദ്രൻ (ഇടമറ്റം).
Author: editor
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യം; ഹർജി തള്ളി ഹൈക്കോടതി
എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം കണ്ടിരുന്നോയെന്ന് ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. പ്രശസ്തിയ്ക്ക് വേണ്ടിയുള്ള ഹർജിയെന്ന് കോടതി. സെൻസർ ബോർഡ് അംഗീകാരത്തോടെയുള്ള സിനിമയല്ലെ ,പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നൽകി കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം Read More…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല രൂപീകരിച്ചു
ഈരാറ്റുപേട്ട: ജനകീയ ശാസ്ത്ര പ്രചാരണ പ്രവർത്തനം കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടു പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും പ്രവർത്തന പരിധിയായി പരിഷത്തിന്റെ ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, ജിസ്സ് ജോസഫ്. മേഖലാ ഭാരവാഹികളായ പ്രിയ ഷിജു, സതീഷ് കുമാർ, Read More…
ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു
പാലാ: ഇടപ്പാടിയിൽ ആറുവയസുകാരി കുഴഞ്ഞു വീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) ആണ് മരിച്ചത്. ഇന്നലെ പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 4 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്. ബാബു കെ ജോർജ്, അഡ്വ. Read More…
ചന്ദനപറമ്പിൽ സി.പി. വർഗീസ് നിര്യാതനായി
അരുവിത്തുറ :ചേന്നാട് കവല ചന്ദനപറമ്പിൽ സി.പി. വർഗീസ് (70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രഷകൾ ഇന്ന് (01.04.25 ) ഉച്ചകഴിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
കടുത്തുരുത്തിയിൽ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കടുത്തുരുത്തി: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റി
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന Read More…
സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പ്രവചനം ഉണ്ട്. മാര്‍ച്ചില്‍ സംസ്ഥാനത്ത് 65.7 മില്ലിമീറ്റര്‍ വേനല്‍മഴ ലഭിച്ചുവെന്നാണു കണക്ക്. Read More…
ലഹരി വിരുദ്ധ ബോധവൽക്കരണം : ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ
ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ലഹരി രഹിത കേരളം – സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള Read More…











