pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24 ന്

പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് Read More…

announcemennt

വ്യാജ ജോലി വാഗ്ദാനങ്ങൾ ; മുന്നറിയിപ്പുമായി കേരളാ പോലീസ്

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചുകഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ Read More…

kottayam

അങ്കണവാടികളിൽ ഇനി പുകയില്ലാത്ത അടുക്കളകൾ; ‘അങ്കൺജ്യോതി’ പദ്ധതിക്ക് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം: സീറോ കാർബൺ അങ്കണവാടികൾ എന്ന ലക്ഷ്യവുമായി അങ്കണവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”അങ്കൺ ജ്യോതി” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവൺമെന്റ് എൽ.പി.സ്‌കൂൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടികളിൽ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങൾ സൗരോർജ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ Read More…

general

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 – 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു. പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ആൽബർട്ട് റ്റോമി അധ്യക്ഷപദം വഹിക്കുകയും കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് 2024 – 2025 പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ Read More…

obituary

ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് നിര്യാതനായി

കുന്നോന്നി: ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് (കുഞ്ഞേപ്പ് ) (82) നിര്യാതനായി. ഭാര്യാ: കുട്ടിയമ്മ ജോസഫ് (ചോങ്കര കുടുംബാംഗം). മക്കൾ: മാത്യു, ജോസുകുട്ടി, ടോം (USA) , മേരിയമ്മ സാജു, ജോർജുകുട്ടി. മരുമക്കൾ: മിനി, റോസിലി,സുനിത, സാജു, ഡോണ. സംസ്കാരം സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.

aruvithura

സ്ത്രീ സുരക്ഷക്കായി കനലൊരുക്കി അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്

അരുവിത്തുറ : സ്ത്രീ സുരക്ഷ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംസ്ഥാന വനിതാ – ശിശു വികസന വകുപ്പിൻ്റെയും കോളേജിലെ എൻ.എസ്സ് എസ്സ് യൂണിറ്റിൻ്റെയും അഭിമുഖ്യത്തിൽ കനൽ ഫെസ്റ്റ് സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ വിഭാഗം കോഡിനേറ്റർ പ്രിൻസി സൂസൻ വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്ബർസാർ ഫാ. ബിജു കുന്നക്കാട്ട് ,എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ് തുടങ്ങിയവർ Read More…

poonjar

ഷോൺ ജോർജ് കൂടുതൽ രേഖകൾ എസ്.എഫ്.ഐ.ഒ -യ്‌ക്ക് കൈമാറി

സി.എം.ആർ.എൽ-എക്സാലോജിക്- കെ.എസ്.ഐ.ഡി.സി. എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ (SFIO) നടത്തുന്ന അന്വേഷണത്തിലേയ്ക്ക് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ് കൂടുതൽ രേഖകൾ മാറി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെ.എസ്.ഐ.ഡി.സി. കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍-ന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡേറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ -യ്ക്കും മാധ്യമ പ്രവർത്തകർക്കും കൈമാറി. മാർക്കറ്റിൽ മുപ്പതിനായിരം രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്,ടൈറ്റാനിയം ഉൾപ്പെടെയുള്ള Read More…

general

നടന്നു വലയേണ്ട ;മീനച്ചിൽ ഗ്രാമത്തിലൂടെ വണ്ടിയുണ്ട്

മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമീണ വീഥികളിലൂടെ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമ വണ്ടി സർവ്വീസ് ആരംഭിച്ചു. പഞ്ചായത്തിലെ ഉൾപ്രദേശത്തുകൂടിയുള്ള ഗ്രാമ പാതകളെയും പ്രധാന ജംഗ്ഷനുകളെയും പാലാ നഗരത്തെയും ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ്. മീനച്ചിൽ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി സർവ്വീസ് ഉദ്ഘാടനം ചെയ്തു.മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി Read More…

Blog

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. സാധാരണ താപനിലയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ. സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ചൂട് വർദ്ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി മാസത്തിൽ തന്നെ താപനില വർദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. ഇന്ന് കാലാവസ്ഥ വകുപ്പ് ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളിലാണ് താപനില വർധിക്കുമെന്ന മുന്നറിയിപ്പുള്ളത്. സാധാരണ താപനിലയേക്കാൾ Read More…

kottayam

ഫെബ്രുവരി 22ന് കോട്ടയത്ത് പട്ടയമേള; മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: ഫെബ്രുവരി 22ന് നടക്കുന്ന കോട്ടയം ജില്ലയിലെ പട്ടയമേളയുടെ വിജയത്തിനായി സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു. 22ന് ഉച്ചയ്ക്കു മൂന്നുമണിക്ക് പട്ടയവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. തുടർന്ന് അന്നേദിവസം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലയിലെ പട്ടയവിതരണം സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥി ആയിരിക്കും. Read More…