general

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.

Main News

സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്രവം പൂനെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.

Main News

പാകിസ്താന് പിന്തുണയുമായി അൽഖ്വയ്ദ, ഇന്ത്യയ്‌ക്കെതിരെ ‘ജിഹാദി’ന് ആഹ്വാനം

പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും അൽഖ്വയ്ദ പറയുന്നു. ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു.

general

കാറപകടത്തിൽ യുവ എൻജിനീയർ മരിച്ച സംഭവം: 1.87 കോടി നഷ്ടപരിഹാരം

കോട്ടയം: ദേശീയപാതയിലെ ഡിവൈഡറിൽ ചെടികൾക്കു വെള്ളമൊഴിക്കുകയായിരുന്ന ടാങ്കറിലേക്ക് കാർ ഇടിച്ചുകയറി യുവ എൻജിനീയർ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ്. 2019ൽ ആണ് ചങ്ങനാശേരി മാടപ്പിള്ളി മുള്ളൻകുഴി വീട്ടിൽ ലിസ്ബത്ത് സെബാസ്റ്റ്യൻ തമിഴ്നാട് വില്ലുപുരത്തുണ്ടായ അപകടത്തിൽ മരിച്ചത്. 1,25,99,614 രൂപ നഷ്ടപരിഹാരമായി വിധിച്ച ട്രൈബ്യൂണൽ, കേസ് റജിസ്റ്റർ ചെയ്ത അന്നുമുതലുള്ള പലിശയും നൽകാൻ നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എം.ഐ.ഇസ്മായിൽ, ജബിൻ മുഹമ്മദ്, ആസിഫ് ഇസ്മായിൽ Read More…

general

കോഴാ – ഞീഴൂര്‍ റോഡ് ഉദ്ഘാടനം മെയ് 16 ന്

കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തില്‍ നവീകരിച്ച കോഴാ – ഞീഴൂര്‍ റോഡിന്റെ ഉദ്ഘാടനം മെയ് 16 വെള്ളിയാഴ്ച 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിര്‍വ്വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കുറവിലങ്ങാട് – ഞീഴൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോഴാ – ഞീഴൂര്‍ റോഡ് ബി.എം. ആന്‍ഡ് ബി.സി. ഹൈടെക് നിലവാരത്തില്‍ 6.10 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരിച്ചിരിക്കുന്നത്. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ നബാര്‍ഡ് മുഖാന്തിരം അനുവദിച്ച Read More…

general

സ്വര്‍ണത്തിന് വീണ്ടും 73,000 രൂപ കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,000ന് മുകളില്‍ തന്നെയാണ്. പവന് 73,040 രൂപയാണ് ഇന്നത്തെ വില്‍പനവില. ഗ്രാമിന് 55 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9130 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് Read More…

chemmalamattam

ഇന്ത്യ ഗവൺമെൻ്റിൻ്റെ ഇന്നവേഷൻ മാരത്തോണിൽ ചെമ്മലമറ്റം സ്കൂളിന് വൻ നേട്ടം

ചെമ്മലമറ്റം: ഇന്ത്യ ഗവൺമെൻറിൻ്റെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നടത്തിയ ഇന്നവേഷൻ മാരത്തോൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസിലെ വിദ്യാർഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ്, എന്നീ കുട്ടികൾ ചേർന്ന് സമർപ്പിച്ച പ്രോജക്ട് ആണ് ദേശീയതലത്തിൽ തെരഞ്ഞെടുത്തത്. റബർ പാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് അവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എ.ടി.ൽ ലാബിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആയിരുന്നു മൂവരും. ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തോൺ Read More…

obituary

മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് നിര്യാതയായി

പാലാ: പുലിയന്നൂർ വട്ടക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുറാണി തോമസ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് കാനാട്ടുപാറ മരിയസദനത്തിനു സമീപം സഹോദര വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (9/5/ 2025) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: സ്നേഹ, ആബേൽ, സമീര, പരേതയായ സൗമ്യ. മരുമക്കൾ: സോണി അലിങ്കൽത്താഴെ കണ്ണൂർ, ബിബിൻ കുമ്പളാനിക്കൽ കണ്ണൂർ, ആഷ്ലി പൊറ്റേടം കട്ടച്ചിറ.

crime

കാറിടിച്ചു യുവതി മരിച്ച സംഭവം; യുവതിയുടെ സുഹൃത്തും സഹായിയും അറസ്റ്റിൽ

കറുകച്ചാൽ: കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. യുവതിയുടെ സുഹൃത്തിനെയും കൊലപാതകത്തിനു സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ചൊവ്വാഴ്ച കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന Read More…

general

കടനാട് മേയ് 10ന് ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു

കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്. വിജയികൾക്ക് ക്യാഷവാർഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. വിശദ വിവരങ്ങൾക്കു 7034484538, 9745346346 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിൻസ് ഫ്രാൻസീസ്, ഷൈൻ മാത്യു എന്നിവർ അറിയിച്ചു.