kottayam

ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട് ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നു എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ ) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്. ഈ സാഹചര്യത്തിലാണ് അക്യുപങ്ചർ പ്രസക്തമാവുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ Read More…

ramapuram

രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു

രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പ്രായോഗിക പരിശീലനം നല്കുന്നു. ക്യാമ്പ് കോളജ് മാനേജർ റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ട്മെൻ്റ് മേധാവി അഭിലാഷ് വി., ഐ ക്യു എസി കോർഡിനേറ്റർ Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ നെടുംകുന്നം സ്വദേശി ജിതിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെ ഉഴവൂരിൽ വച്ചായിരുന്നു അപകടം.

kuravilangad

നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം

കുറവിലങ്ങാട് :നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ (മേയ് 27) നസ്രാണി സമുദായ ഐക്യ യോഗം കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ വെച്ച് നടത്തുന്നു. എഴു (7)നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. യോഗം കേന്ദ്ര മന്ത്രി ശ്രീ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത അധ്യക്ഷൻ , സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ) അധ്യക്ഷത വഹിക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം Read More…

kadaplamattam

സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ നിർമാണം പുരോഗതിയിൽ

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണു നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 2019-2020 വർഷത്തിലെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപയിലാണ് താഴത്തെ നിലയുടെ പണി പൂർത്തീകരിച്ചത്. മുകളിലത്തെ നിലയുടെ പൂർത്തീകരണത്തിനായി 2023- 24 ലെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപയാണ് ചെലവഴിച്ചത്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിൽനിന്ന് Read More…

obituary

കോട്ടവാതുക്കൽ ജലാൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം നാളെ (ശനിയാഴ്ച) ഒരുമണിക്ക് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ. മൃതദേ ഹം പാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ.ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട.

bharananganam

USS പരീക്ഷയിൽ ബോയ്‌സ് സ്കൂളുകളിൽ ഒന്നാമതായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ

ഭരണങ്ങാനം: USS പരീക്ഷയിൽ ബോയ്‌സ് സ്കൂളുകളിൽ ഒന്നാമതായി ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ. ജോസഫ് തോമസ്, നെവിൻ നൈജു, റൂബൻ കുര്യൻ എന്നിവർ USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായി. വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ ജോജി എബ്രഹാം, പി ടി എ, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.

mundakkayam

മെഗാ മെഡിക്കൽ ക്യാമ്പിനു സൗജന്യ വാഹന സൗകര്യം

മുണ്ടക്കയം: പറത്താനം വ്യാകുലമാതാ ദൈവാലയത്തിലെ നവദീപം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ 2025 മെയ് 18 ഞായറഴ്ച്ച രാവിലെ 08 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ പങ്കെടുക്കുന്ന സൗജന്യ മെഗാ ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കായി മുണ്ടക്കയം, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ 8 മണി മുതൽ മുപ്പത് മിനിറ്റ് ഇടവേളയിൽ സൗജന്യ വാഹന സൗകര്യം ലഭ്യമാണ് എന്ന് ക്യാമ്പ് Read More…

obituary

പുത്തൻ പുരയ്ക്കൽ ദിനേശൻ നിര്യാതനായി

മുണ്ടക്കയം: പുത്തൻ പുരയ്ക്കൽ ദിനേശൻ (64 ) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30 ന് വണ്ടൻപതാൽ ഫിലദൽഫ്യാ സെമിത്തേരിയിൽ. ഭാര്യ: കണ്ണാട്ട് കുടുംബാംഗം ഉഷ. മക്കൾ: അനന്തു , ആര്യ.

kunnonni

LSS, USS വിജയത്തിളക്കത്തിൽ കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ

കുന്നോന്നി: LSS, USS സ്കോളർഷിപ്പ് പരീക്ഷയിൽ കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിന് അഭിമാനനേട്ടം. LSS സ്കോളർഷിപ്പിൽ ആദിലക്ഷ്മി കെ. ആർ കൊച്ചു വീട്ടിലും USS സ്കോളർഷിപ്പിൽ അന്ന അനീഷ് കീച്ചേരിയും വിജയികളായി. സ്കോളർഷിപ്പ് വിജയികളെ സ്കൂൾ മാനേജർ മാത്യു പീടികയിൽ ഹെഡ്മിസ്ട്രസ് ഷീനാ പി.ടി.എ പ്രസിഡൻ്റ് മഞ്ചു പ്രകാശ് സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.