ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ . പി , യു .പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. എൽ .പി വിഭാഗത്തിൽ മാധവി പി രാമൻ , സിദ്ധാർഥ് എം അഭിലാഷ് ( എസ് ജി എം യു പി എസ് ഒളയനാട് ) ഒന്നാം സ്ഥാനവും, ദിയ ഷഫീഖ്, എഡ്വിൻ ജോസഫ് ( സെന്റ് മേരീസ് എൽ പി Read More…
Author: editor
ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തി
കോട്ടയം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളുടെ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് പരാതിക്കാരെ നേരിൽ കണ്ടു ഹിയറിങ് നടത്തിയത്. 2024 നവംബർ 18-ന് ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയ കരടു ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികളാണ് പരിഗണിച്ചത്. 562 പരാതികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. നേരിട്ടെത്തിയ മുഴുവനാളുകളുടെയും പരാതികൾ കേട്ടതായും അവ ന്യായമായ രീതിയിൽ തീർപ്പാക്കുമെന്നും ഡീലിമിറ്റേഷൻ Read More…
സ്നേഹവീടിന്റെ താക്കോൽ കൈമാറി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി അകലകുന്നം പഞ്ചായത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു .ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ എ.പി, അകലകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം, വാർഡ് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. കോളേജിലെ Read More…
വന നിയമ ഭേദഗതി സർക്കാർ പിൻവാങ്ങിയതിൻ്റെ പ്രധാന കാരണം ജോസ് കെ. മാണി : ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ
വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരളാ കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസവും കേരളത്തിൻ്റെ സാമുദായിക സംസ്കാരിക തനിമയും എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയോജിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു കെ.എം മാണിയുടേതെന്നും കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിർണ്ണയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കെ.എം Read More…
തിടനാട് നിന്ന് പതിനാലുകാരനെ കാണാതായതായി പരാതി
തിടനാട്: ചേന്നാട് സെന്റ് മരിയ ഗൊരേത്തി സ്കൂളിൽ 9 ആം ക്ലാസ്സ് വിദ്യാർഥിയെ കാണാതായതായി പരാതി.പൂഞ്ഞാർ തെക്കേക്കര വെട്ടിക്കുളം കിഴക്കേൽ ജോസിന്റെ മകൻ പതിനാലുകാരനായ ജിതുമോനെയാണ് കാണാതായത്. ഇന്ന് (17/01/2025) വൈകിട്ട് 3.45 മണിയോട് കൂടി സ്കൂളിൽ നിന്നും വന്നിട്ട് വീട്ടിൽ നിന്നും 3000 രൂപയും എടുത്തു അഞ്ച് മണിയോടെ വീട്ടിൽ നിന്നും പോയിട്ട് തിരികെ വരാതെ കാണാതായി എന്നാണ് തിടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ തിടനാട് പോലീസ് Read More…
പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്)നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദ്യാർഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. Read More…
പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട 8 സ്കൂളുകളിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്ന് മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐ.പി.എസ് മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ക്രോസ്സ് റോഡ്സ് ഹൈസ്കൂൾ പാമ്പാടി, സെന്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂൾ, Read More…
മാവടി പള്ളിയിൽ തിരുനാൾ
വേലത്തുശ്ശേരി: മാവടി സെന്റ് :സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസ്സിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ കോടിയേറ്റ് കർമം നിർവഹിച്ചു. നാളെ (ശനി) 4.00 പി എം ന് മുപ്പതേക്കർ, എവറസ്റ്റ്, മാവടി ഭാഗങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദിക്ഷണം, തുടർന്ന് 5.30 പി എം ന് ബഹു. ജോസ് കുഴിഞ്ഞാലിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്. ഞയറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് Read More…
നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി. സെബസ്ത്യാനോസിൻ്റെ തിരുനാളിന് കൊടിയേറി
പാലാ :നെല്ലിയാനി സെ.സെബാസ്റ്റ്യൻസ് പള്ളിയിൽ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് ആരംഭം കുറിച്ചു കൊണ്ട് വികാരി ഫാ.ജോസഫ് ഇല്ലിമൂട്ടിൽ കൊടിയേറ്റി. ഫാ.തോമസ് വരകുകാലാപറമ്പിൽ, ഫാ.ബിനു ചൊള്ളാക്കൽ, ഫാ.ജോർജ് മണ്ഡപത്തിൽ എന്നിവർ പങ്കെടുത്തു. ജനു. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം, വി.കുർബാനയുടെ ആശീർവാദം, Read More…
ഇടമല ചിറ്റാനപ്പാറയിൽ സാവിത്രി നിര്യാതയായി
പൂഞ്ഞാർ: ഇടമല ചിറ്റാനപ്പാറയിൽ പരേതനായ വാസുവിന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് (17-01-25, വെള്ളി) 4.30 ന് മകൻ ശശി വീട്ടുവളപ്പിൽ. പരേത ഇടമല പനയോലിൽ കുടുംബാംഗം. മക്കൾ: പ്രകാശ്, ശശി, സുജ, സലി, മനോജ്, സിന്ധു മരുമക്കൾ: പ്രിയ, ശ്രീജ,തങ്കച്ചൻ സീന, പുഷ്‌പ, റെജി.