crime

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ Read More…

erattupetta

മദ്രസ ഫെസ്റ്റ് കോട്ടയം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള മദ്രസ എജുക്കേഷണൽ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലെ മദ്രസാ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അൽമനാർ സ്‌കൂളിൽ നടന്ന മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം ഓവറോൾ ജേതാക്കളായി. അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി രണ്ടും അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തെ ജില്ലാടിസ്ഥാനത്തിൽ നടന്ന ഖുർആൻ എക്‌സിബിഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ Read More…

aruvithura

പുല്ലാട്ട് ബേബി ജോർജ് നിര്യാതനായി

അരുവിത്തുറ:  പുല്ലാട്ട് ബേബി ജോർജ് (77) നിര്യാതനായി. ഭൗതീകശരീരം 21-01-2025 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.   മൃതസംസ്കാര ശുശ്രുഷകൾ (22-01-2025) ബുധനാഴ്ച രാവിലെ 9.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Accident

എഐസിസി സെക്രട്ടറി പിവി മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് അപകടം

പാലാ: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം Read More…

ramapuram

കോമേഴ്ഫെസ്റ്റ് നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ ഇൻറർ കോളേജ് കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25’ നടത്തി. വിവിധ കോളേജുകളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കോളേജ് ടീമുകൾ : വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ് -ബിച്ചു സി എബ്രഹാം, മുഹമ്മദ് അമീൻ കുസാറ്റ് കൊച്ചി. ട്രഷർ ഹണ്ട് – ഡിബിൻ ബിജു, ബിനിൽ ബെന്നി, എബിൻ ലിജോ, ജോസഫ് സേവ്യർ സെന്റ് തോമസ് Read More…

obituary

ഈരൂരിക്കൽ ഇ. എം. ദേവസ്യാ നിര്യാതനായി

പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ് റിട്ട. പ്രധാനാധ്യാപകൻ ഈരൂരിക്കൽ ഇ.എം.ദേവസ്യ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: രാമപുരം പള്ളിവാതുക്കൽ ത്രേസ്യാമ്മ. മക്കൾ: ഷേർലി, ഷാലറ്റ്, ഷിബി (തലപ്പുലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷോബിൻ. മരുമക്കൾ: ജോസ് പ്ലാശനാൽ കടനാട് (ഗ്രാമപ്പഞ്ചായത്തംഗം കടനാട്), ജോർജ് വെള്ളാങ്കൽ രണ്ടാർ (മൂവാറ്റുപുഴ), സജിമോൾ കൊച്ചുകരോട്ട് കെഴുവംകുളം (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് എച്ച്എസ്എസ് പ്ലാശനാൽ), ഷാനി എടേട്ട് (പാലാ).

ramapuram

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം: ഓർമ

രാമപുരം: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ കോട്ടയം ചാപ്റ്റർ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. (ഓർമ) കോട്ടയം ചാപ്റ്റർ ഓർമ ഇൻ്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാണിവയലിൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ്, റെജിമോൻ കുര്യാക്കോസ്, സജി വാക്കത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷൈനി സന്തോഷ് (പ്രസിഡൻ്റ്), സുനിൽ കിഴക്കേക്കര വൈസ് Read More…

teekoy

തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്

തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിലാണ് അദാലത്ത്. വായ്പാ, ചിട്ടി കുടിശികകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകളോടെ അവരുടെ കുടിശികകൾ അടച്ചു തീർക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 4 മണി വരെ ഹെഡ് ഓഫീസിലാണ് അദാലത്ത്. ബാങ്ക് ഭരണസമിതി അംഗങ്ങളും Read More…

pala

വിദ്യാർത്ഥിക്കെതിരെ നടന്ന ആക്രമണത്തിനും വസ്ത്രാക്ഷേപത്തിനും പിന്നിൽ മയക്ക്മരുന്ന് ലോബി ആണോ എന്ന് അന്വേഷിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ സെന്റ് തോമസ് സ്ക്കൂളിലെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയും പരസ്യമായി വസ്ത്രാക്ഷേപം നടത്തി വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത മൃഗീയ സംഭവത്തിന്റെ പിന്നിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കലാലയങ്ങൾ ഇന്ന് മയക്കുമരുന്നിന്റെ പിടിയിലാണെന്നും അതിന് പ്രധാന കാരണമായ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു. സ്ക്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് Read More…

erattupetta

ഇ.ജി.എ ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ടയിൽനിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്ററിന് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആസിം പി. നൗഷാദ് (പ്രസി.), അബു താഹിർ (സെക്ര.), നിഷാദ് നിസാർ (ട്രഷ.), അഫ്‌സൽ ഖാദർ (വൈസ് പ്രസി.), അസ്ലം വലിയവീട്ടിൽ, നിജാബ് ഷെരീഫ് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ. അഡൈ്വസറി ബോർഡ് അംഗങ്ങളായി ത്വാഹാ വലിയവീട്ടിൽ, ഷമീർ, സഹിൽ, അബി, ഹബീബ് എന്നിവരേയും തെരഞ്ഞെടുത്തു. റാഫി, ആസിഫ് അമീൻ, അസ്ലം വട്ടികൊട്ട, അജിനാസ്, അൻഷാദ്, മാഹിൻ, Read More…