കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകും. ഇന്ന് 12 ജില്ലകളിലാണ് യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം ഇരുപത്തിയാറാം തീയതി വരെ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇനി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം പ്രതീക്ഷിക്കാം. കള്ളക്കടല്‍ Read More…
Author: editor
തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം
തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 99 കുട്ടികളിൽ96 പേർ വിജയിച്ചു. 7 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. സയൻസ് വിഭാഗത്തിൽ 97% വിജയം നേടാൻ സ്കൂളിന് സാധിച്ചു. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 43 കുട്ടികളിൽ 35 പേർ വിജയിച്ചു 81% ആണ് കൊമേഴ്സ് വിഭാഗത്തിന്റെ വിജയശതമാനം.. കൊമേഴ്സ് വിഭാഗത്തിൽ 1 കുട്ടിക്ക് A+ ലഭിച്ചു…92% ത്തിന് മുകളിൽ വിജയം നേടാൻ Read More…
പാലാക്കാരുടെ സുഖ യാത്രയുടെ കാലം കഴിയുന്നു;പാലായിൽ നിന്നും കൂടുതൽ ബസുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് മാറ്റി
പാലാ: പാലാക്കാരുടെ തടസ്സരഹിതയാത്രാ സൗകര്യം ഇല്ലാതാകുന്നു. വിവിധ കേന്ദ്രങ്ങളിലേക്ക് ഏതു സമയത്തും യാത്ര ചെയ്യാനാവുമായിരുന്ന കാലഘട്ടമാണ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം രണ്ട് എ.സി ബസുകൾ കോഴിക്കോടിനും ഒരെണ്ണം കൊട്ടാരക്കരയിലേയ്ക്കും മാററി. വെളുപ്പിന് 5 മണിക്ക് പാലാ- തിരുവനന്തപുരമായി സർവ്വീസ് നടത്തി കൊണ്ടിരുന്ന ബസുകളാണ് കോഴിക്കോട്ടേയ്ക്ക് മാറ്റിയത്.പാലാ ഡിപ്പോയിൽ നിന്നും കോട്ടയം -തൊടുപുഴ ചെയിൻ സർവ്വീസിൽ ഉണ്ടായിരുന്ന ബസാണ് കൊട്ടാരക്കരയിലേയ്ക്കും മാറ്റിയത്.അടുത്ത കാലം വരെ 66 ഷെഡ്യൂൾ കൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇതോടെ 60 ഷെഡ്യൂൾ കൾ മാത്രമായി Read More…
ഹയർ സെക്കൻഡറി പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിന് ഉജ്ജ്വല വിജയം
മൂന്നിലവ് : 2025 മാർച്ച് മാസത്തിൽ നടത്തിയ +2 പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂൾ ഉജ്വല വിജയം നേടി.സയൻസ് ബാച്ചിൽ 16 ഫുൾ A+ ഉം 98% വിജയവും, കോമേഴ്‌സ് ബാച്ചിൽ 6 ഫുൾ A+ ഉം 92 % വിജയവും നേടി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ് Read More…
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍ 2,88,394 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 78.69 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം Read More…
കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ) നിര്യാതനായി
മറ്റക്കാട് : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കാൻസർ ബോധവൽക്കരണ പരിപാടികളുടെ സമാപനം നടത്തി
കുറിച്ചിത്താനം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി വിവിധ പള്ളികളിൽ മാതൃവേദിയുമായി സഹകരിച്ച് നടത്തിയ സൗജന്യ കാൻസർ ബോധവൽക്കരണ ക്ലാസ്സുകളുടെയും സ്തനാർബുദ പരിശോധനയുടെയും സമാപനം നടത്തി. കുറിച്ചിത്താനം സെന്റ് തോമസ് ചർച്ചിൽ നടത്തിയ സമാപന സമ്മേളനം മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപത മാതൃവേദി പ്രസിഡന്റ് ഷേർളി ചെറിയാൻ അധ്യക്ഷത വഹിച്ചു. കുറിച്ചിത്താനം പള്ളി Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വികസന വിരുദ്ധ വ്യാജപ്രചരണത്തിനെതിരെ മറുപടിയുമായി CPI (M)
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസ് വേ നിർമ്മാണം CPI M തടസ്സപ്പെടുത്തിയെന്ന കോൺഗ്രസിൻ്റെ വ്യാജപ്രചരണം ജനങ്ങൾ തിരിച്ചറിയണം. പഞ്ചായത്തിൻ്റെ ഭരണത്തിന് നേതൃത്വം നൽകുന്നത് BJPപിന്തുണയ്ക്കുന്ന പ്രസിഡൻ്റും, മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് വൈസ് പ്രസിഡൻ്റുമായിട്ടുള്ള കൂട്ടുകക്ഷി കൊള്ള സംഘമാണ്. ഈ BJP – കോൺഗ്രസ് കൂട്ടുകെട്ടിൻ്റെ മറവിൽ പഞ്ചായത്തിൽ വലിയ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വം റിയൽ എസ്റ്റേറ്റ് മാഫിയാകളിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്ന ദല്ലാൾ പണി പോലെയാണ് പഞ്ചായത്തിൻ്റെ Read More…
പനച്ചിക്കൽ തങ്കമ്മ നിര്യാതയായി
പൂഞ്ഞാർ: പനച്ചികപ്പാറ പനച്ചിക്കൽ പരേതനായ ജയിംസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കുണിഞ്ഞി ചെമ്പാരിയിൽ കുടുംബാംഗമാണ്.
ലിസി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റബേക്ക മരിയ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു
വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നടത്തപ്പെട്ട ദശദിന എൻസിസി ക്യാമ്പിൽ ബെസ്റ്റ് കേഡറ്റായി വൈക്കം ലിസി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുമാരി റബേക്ക മരിയ ജെയിംസ് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് 500 ഓളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡ്രിൽ,എഴുത്ത് പരീക്ഷ,ഇന്റർവ്യൂ തുടങ്ങിയവിയിലൂടെയാണ് കുമാരി റെബേക്ക മരിയ ജെയിംസ് തന്റെ കഴിവ് തെളിയിച്ചത്. തലയാഴം താമരവേലിൽ ജെയിംസ് ജോസഫിന്റേയും (മാനേജർ അസെന്റ് ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്) സ്വപ്നസിയുടേയും (അസിസ്റ്റന്റ് പബ്ലിക് പ്രോസീക്യൂട്ടർ, കോട്ടയം) Read More…











