Accident

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ ( 78 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ പൂവരണി പള്ളിക്കു സമീപമായിരുന്നു അപകടം.

weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും. കടലാക്രമണ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രി വരെ 9 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശമുണ്ട്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന തിരമാലക്കുള്ള റെഡ് അലർട്ട് നൽകിയത്. Read More…

obituary

വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ) നിര്യാതനായി

തീക്കോയി :വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബത്ത് മാത്യു, ആൽബിൻ സ്കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം നാളെ (27ന്) 4.30 ന് വീട്ടിലെത്തിക്കും.

erattupetta

തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം 29 ന്

ഈരാറ്റുപേട്ട : കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പരിമിതമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന തീക്കോയി ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മുഖേന ഏഴരക്കോടി രൂപയും , അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും ഉൾപ്പെടെ ആകെ എട്ടരക്കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. Read More…

pala

രണ്ടു ദിവസം മഴ പെയ്തിറങ്ങിയാൽ പാലായെ ഭീതിയിലാക്കും; മീനച്ചിലിലെ പ്രളയഭീതിയ്ക്ക് എന്ന് അറുതി വരുത്തും

പാലാ: നൂറ്റാണ്ടുകാലം മുതലേ ഈരാറ്റുപേട്ട മുതൽ മുത്തോലി വരെയുള്ള മീനച്ചിലാറിൻ്റെ തീരം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്ത്ത് ഉണ്ടായാൽ ഈരാറ്റുപേട്ട നഗരവും പാലാ നഗരവും വെള്ളത്തിൽ മുങ്ങും.നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രളയ വെള്ളം കയറി ഇറങ്ങി വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഈ പ്രളയ സാഹചര്യം ഒഴിവാക്കുവാൻ പതിറ്റാണ്ടുകൾക്ക് മുന്നേ നിരവധി പദ്ധതികളും വിഭാവനം ചെയ്യുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതിയും നൽകിയിരുന്നു. ഒന്നാമത്തേത് അടുക്കത്ത് മിനി ഡാം നിർമ്മാണം എന്നതായിരുന്നു. രണ്ടാമത്തേത് പഴുക്കാക്കാനത്ത് മിനി Read More…

kottayam

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 27 ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

pala

സത്യവിശ്വാസം തെറ്റ് കൂടാതെ കൈമാറ്റം ചെയ്യപ്പെടണം :മാർ കല്ലറങ്ങാട്ട്

പാലാ : എ. ഡി. മുന്നൂറ്റിയി രൂപത്തഞ്ചിൽ നടന്ന നിഖ്യ സൂനഹദോസ് ഇന്നും ഏറ്റവും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റ് കൂടാതെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സൂനഹദോസ് പഠിപ്പിക്കുന്നുവെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് . ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ക്രിസ്ത്യൻ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേർത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. നിഖ്യ സൂനഹദോസിൻ്റെ ആയിരത്തി എഴുനൂറാം വാർഷികത്തിൽ പാലാ രൂപത വിശ്വാസ പരിശീലകരും കത്തോലിക്കാ Read More…

mundakkayam

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ Read More…

general

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 Read More…

pala

എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്

പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -’25 വർഷത്തെ ‘എഡ്യൂക്കേഷൻ എക്സ്ല്ലൻസ് അവാർഡിന്’ രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നംപുറം എൽ റ്റി സി ഗ്ലോബൽ സി ഇ ഒ മാത്യു അലക്സാണ്ടറിൽ നിന്നും അവാർസ് ഏറ്റുവാങ്ങി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി Read More…