pala

മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു

പാലാ: ജോലി തിരക്കിനു ഇടയിൽ ഹെൽത്ത് ചെക്കപ്പിന് സമയം ലഭിക്കാത്തവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പ് ആരംഭിച്ചു. വിവിധ ഓഫീസുകളിലേക്കും ദൂരെ സ്ഥലത്തേക്കും രാവിലെ നേരത്തെ ജോലിക്കു പോകേണ്ടവർക്ക് വേ​ഗത്തിൽ ഹെൽത്ത് ചെക്കപ്പ് നടത്തി മടങ്ങാവുന്ന സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് സ്ക്രീനിം​ഗിനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തി. 35ൽ പരം പരിശോധനകൾ 1500 രൂപ നിരക്കിൽ എക്സ്പ്രസ് ഹെൽത്ത് ചെക്കപ്പിലൂടെ നടത്താവുന്നതാണ്. ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ബുക്കിം​​ഗിനായി ഫോൺ നമ്പർ – 9188525927

general

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കായിക യുവജന വകുപ്പ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. ക്രിക്കറ്റ് ബാറ്റ്, ബോള്‍, സ്റ്റമ്പ്, വോളിബോള്‍, ഫുട്‌ബോള്‍ എന്നിവടങ്ങിയ കിറ്റാണ് നല്‍കിയത്. തദ്ദേശസ്ഥാപന ഭാരവാഹികള്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചടങ്ങില്‍ നടന്നു. സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. Read More…

general

വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 5-ാം തീയതി വ്യാഴാഴ്ചലോക വനിതാദിനമായി ആചരിക്കും

വെള്ളികുളം: വെള്ളികുളം ഇടവകയിലെ സ്വാശ്രയ സംഘം, മാതൃവേദി , എസ്. എം. വൈ. എം., കുടുംബക്കൂട്ടായ്മ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അഞ്ചാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെൻ്റ് തോമസ് ഹാളിൽ വച്ച് ലോക വനിതാദിനമായി ആചരിക്കും. സമ്മേളനത്തിൽ ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തും. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടക്കാപ്പാറ സി.എം.സി. Read More…

obituary

അത്തിമൂട്ടിൽ പി.സി. തരകൻ (അഗസ്തി കുഞ്ചെറിയാൻ) നിര്യാതനായി

അരുവിത്തുറ: അത്തിമൂട്ടിൽ പി.സി. തരകൻ (അഗസ്തി കുഞ്ചെറിയാൻ) നിര്യാതനായി. ഭൗതികശരീരം വ്യാഴാഴ്ച (05.03.2026 ) രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ അന്നേ ദിവസം 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥന നടത്തി

വെള്ളികുളം :പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധ പശ്ചാത്തലത്തിൽ വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ തിരിതെളിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥന നടത്തി. സ്കൂൾ മാനേജർ ഫാസ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകി.യുദ്ധത്തിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞു. അനേകം കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് തകർന്നുവീണു. യുദ്ധം ടൂറിസം, ഗതാഗത മേഖലയിൽ വലിയ അനിശ്ചിതത്വവും നഷ്ടവും ആണ് ഉണ്ടാക്കുന്നത്. വിമാന യാത്രകളും അനിശ്ചിതാവസ്ഥയിലായി.ഗൾഫ് വിമാനത്താവളങ്ങളിൽ ധാരാളം മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ കുടുങ്ങി. ഇറാനിൽ മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം Read More…

general

വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

ഇടമറ്റം : ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രൽ, ഇടമറ്റം കെ ടി ജെ എം ഹൈസ്‌കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. വി എ ജോസിന്റെ അധ്യക്ഷതയിൽജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ഫാ. മനോജ് പുത്തോട്ടാൽ സി എം ഐ,പി.റ്റി.എ. പ്രസിഡന്റ് കിഷോർ ജോസഫ്,ലയൺസ് ക്ലബ് അംഗങ്ങളായ പയസ് ജേക്കബ്,ഡോ. ആന്റണി Read More…

general

ഏന്തയാർ – മുക്കുളം പാലം ഉദ്ഘാടനം ചെയ്തു

പ്രളയത്തിൽ തകർന്ന ഏന്തയാർ – മുക്കുളം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന 4.75 കോടി രൂപ അനുവദിച്ച് പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. മുൻ എംഎൽഎ കെ.ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കിരൺ രാജൻ, നൗഷാദ് വെമ്പ്ളി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് Read More…

erattupetta

വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

ഈരാറ്റുപേട്ട : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിൻ്റെ അധ്യക്ഷതയിൽമുൻസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്‌തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ അഫ്സൽ വി നൗഷാദ് , പി.റ്റി.എ. പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ, പി.ടി.എ.വൈസ് പ്രസിഡന്റ് അനസ് പാറയിൽ, പ്രിൻസിപ്പൽ ഷീജ എസ് ,ഹെഡ്മിസ്ട്രസ് സിസി Read More…

obituary

ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ നിര്യാതനായി

അയർക്കുന്നം: ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി. സംസ്കാരം 4.3.2026 ബുധൻ രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ: ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം . മക്കൾ: ജിറ്റി (മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ), ജിറ്റോ (ഏഷ്യാനെറ്റ് ചങ്ങനാശേരി), ജിൻ്റോ, ജിയോ (എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം). മരുമക്കൾ: തോംസൺ കണ്ണംകുളം പാലാ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം) ബിബി (ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം).

aruvithura

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ :സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് കോഡിനേറ്റർ ഡോ.തോമസ് പുളിയ്ക്കൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ ,ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിനാ മനോജ്, മാഗസിൻ എഡിറ്റർ സ്വാതി എസ് Read More…