കടപ്ലാമറ്റം സെന്റ് ആന്റണീസ് പത്താം പിയൂസ് ഹാളിൽ പ്രവേശനോത്സവം രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാദർ ജോസഫ് മുളഞ്ഞനാൽ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് തേവർ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സോജൻ ജേക്കബ്, ഗ്രാമപഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ശ്രീമതി ജയ്മോൾ റോബർട്ട്, യശ്വിൻ അഗസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് എം വൈ എം കടപ്ലാമറ്റം യൂണിറ്റ് കുട്ടികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന്കുട്ടികൾക്ക് പായസം Read More…
Author: editor
ഉഴവൂരിൽ ലോകപുകയില വിരുദ്ധ ദിനചാരണം നടത്തി
ഉഴവൂർ: പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനചാരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ഉഴവൂർ സ്പെഷ്യലിറ്റി ആശുപത്രിയുടെ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജ് കെ പ്രഭ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പുകയില ഉപയോഗത്തിനെതിരെ തുടർന്നും ക്യാമ്പയിനുകൾ നടത്തണമെന്നും പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇൻ ചാർജ് അറിയിച്ചു. ഉഴവൂർ Read More…
വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തി
വെള്ളികുളം: വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസം സമാപനം ആഘോഷമായി നടത്തപ്പെട്ടു വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ പാട്ടു കുർബാന അർപ്പിച്ച് സന്ദേശം നൽകി. മാതാവിന്റെ ഗ്രോട്ടോയിലേക്ക് ജപമാലപ്രദക്ഷിണം നടത്തപ്പെട്ടു. തുടർന്ന് വണക്കമാസം പ്രാർത്ഥന,ലദീഞ്ഞ്, നേർച്ച പായസം വിതരണം എന്നിവ നടത്തി. ജയ്സൺ തോമസ് വാഴയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ ജോർജ് പഴേ പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ
ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ് (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. Read More…
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈ സ്‌കൂളിൽ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈസ്‌കൂൾ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു. സ്‌കൂൾ പ്രവേശനോത്സവം റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള ഡയോസിസ്) നിർവ്വഹിച്ചു. ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനം ശ്രീ.ജെറ്റോ ജോസ് (മെമ്പർ , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്) നിർവ്വഹിച്ചു.റവ മാക്‌സിൻ ജോൺ (സ്‌കൂൾ ലോക്കൽ മാനേജർ)അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ജെസ്സി ജോസഫ് (RILADPI, സി.എം.എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ) നിർവ്വഹിച്ചു. മാഗസിൻ പ്രകാശനം: ശ്രീ.എ.ജെ ഐസക്,അമ്പഴശ്ശേരിൽ Read More…
ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ നടത്തപ്പെട്ടു
ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി ബെന്നി നവാഗതരെ സ്വീകരിച്ചു. വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനധ്യാപിക ഡാലിയ ജോൺ, ബി ആർ സി കോർഡിനേറ്റർ ഷൈനിമോൾ ടി പി, ലൈബി മാത്യു, ഷൈനിമോൾ കെ Read More…
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരംനൽകണം:സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും, കാറ്റിലും കൃഷി നാശം സംഭവിച്ച കർഷകർക്കും., മരങ്ങൾ വീണ് വീട് ഭാഗികമായി നശിച്ചവർക്കും നഷ്ടപരിഹാരമായി അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുതി നിയോജകമണ്ടലം പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ജനാധിപത്യകേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലിൽ. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. Read More…
സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു
ഈരാറ്റുപേട്ട : 2025 മെയ് 30,31 ജൂൺ 01 തീയതികളിലായി മൂന്ന് നാൾ നടന്ന സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു. മെയ് 30ന് തിടനാട് കൈപ്പള്ളി കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക ബാനർ കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി കെ ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ സീനിയർ Read More…
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ
വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും Read More…











