കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ Read More…
Author: editor
വിദ്വേഷ പരാമർശം; പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും
ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ DYSP വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് കത്ത് നൽകിയത്. പാർട്ടിയുമായി ആലോചിച്ച് Read More…
നഗരഭൂമി അളക്കൽ പദ്ധതിക്കു കോട്ടയം ജില്ലയിൽ തുടക്കം
ഭൂമി സംബന്ധമായ തടസങ്ങൾ ഇല്ലാതെവരുമ്പോൾ വികസന പ്രവർത്തനങ്ങളും സംരംഭങ്ങളും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. വൈക്കത്ത് നക്ഷയുടെ (നാഷണൽ ജിയോസെപ്ഷ്യൽ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ) ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ ഭൂരേഖകൾ തയാറാക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് നക്ഷ. Read More…
രാജ്യം എ.ഐ കുതിപ്പിൽ : ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍
പാലാ: രാജ്യം എ.ഐ. രംഗത്ത് വന്‍ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാലാ വലവൂരിലെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ട്രിപ്പിൾ ഐ.ടി (ഐ.ഐ.ഐ.ഐടി)യുടെ ആറാo ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്ന നിർമ്മല സീതാരാമൻ. വിവിധ മേഖലകളില്‍ എ.ഐ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്.രാജ്യത്ത് മൂന്ന് ബില്യണ്‍ ആപ്പുകളാണ് എ.ഐ.സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഈ രംഗത്ത് രാജ്യം അമേരിക്കയേയും ചൈനയേയും ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. സാങ്കേതിക വിദ്യയുടെ കുതിപ്പ് രാജ്യത്തെ Read More…
ഈരാറ്റുപേട്ട നഗരസഭ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ്
30061697 രൂപ മുൻബാലൻസും 879956500 രൂപ വരവും ഉൾപ്പെടെ 910018197 (തൊണ്ണൂറ്റി ഒന്ന് കോടി പതിനെണ്ണായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് കോടി രൂപ) വരവും 864367500(എൺപത്തി ആറ് കോടി നാൽപത്തി മൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരത്തി അഞ്ഞൂറ് കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2025 26 സാമ്പത്തിക വർഷത്തിൽ ഈരാറ്റുപേട്ട നഗരസഭ അവതരിപ്പിക്കുന്നത്. 1.ഡി പി ആറിൽ ഉള്ളവരും സ്വന്തമായി ഭൂമി ഉള്ളവരുമായ മുഴുവൻ അപേക്ഷകർക്കും പി എം എ വൈ ലൈഫ് പദ്ധതിയിൽ പെടുത്തി Read More…
ശകലാപുരിയിൽ വർഗീസ് തോമസ് നിര്യാതനായി
ഭരണങ്ങാനം : ചിറ്റാനപ്പാറ ശകലാപുരിയിൽ വർഗീസ് തോമസ് (82) നിര്യാതനായി. ഭൗതികശരീരം 23-02-2025 (ഞായാറാഴ്ച) 4.00 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം : 24-02-2025 (തിങ്കളാഴ്ച) 9.00 am ന് വസതിയിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.
പൂഞ്ഞാർ ഗവ.എൽ.പി സ്കൂൾ പുതിയ ബഹുനില മന്ദിരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട :125 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവൺമെന്റ് എൽ.പി സ്കൂളിന് സംസ്ഥാന സർക്കാർ അനുവദിച്ച 1.50 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ ബഹുനില മന്ദിരവും, 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വർണ്ണ കൂടാരം പദ്ധതിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്, Read More…
i2i ന്യൂസിനെതിരെ മാനനഷ്ടക്കേസ്; മാർ സ്ലീവാ മെഡിസിറ്റിയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
പാലാ :സമൂഹമാധ്യമത്തിലൂടെ മാർ സ്ലീവാ മെഡിസിറ്റിക്ക് എതിരെ സത്യവിരുദ്ധവും ദുരുപദിഷ്ടതവുമായ വാർത്തകൾ തുടർച്ചയായി നൽകി അപവാദപ്രചരണം നടത്തുന്ന i2i ചാനലിനെയും മാനേജിംഗ് എഡിറ്റർ സുനിൽ മാത്യുവിനെയും പ്രതി ചേർത്ത് പാലാ മാർ സ്ലീവാ മെഡിസിറ്റി ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. i2i ഓൺലൈൻ ന്യൂസ് ചാനൽ വഴി 2025 ഫെബ്രുവരി 4,6, 8 തീയതികളിലും തുടർന്നും മാർ സ്ലീവാ മെഡിസിറ്റിയേയും ആശുപത്രി രക്ഷാധികാരി പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…
പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും
ഈരാറ്റുപേട്ട: പിസി ജോര്‍ജ് തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഈരാറ്റുപേട്ട പോലീസ് അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ സ്‌റ്റേഷനില്‍ എത്താനായിരുന്നു പോലീസ് നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനില്‍ ഹാജരായിക്കൊള്ളാമെന്ന് പിസി ജോര്‍ജ് അറിയിച്ചു. സ്ഥലത്ത് ഇല്ലാത്തതിനാലും മോശം ആരോഗ്യവും മൂലമാണ് ശനിയാഴ്ച ഹാജരാകാന്‍ സാധിക്കാത്തതെന്നും പിസി ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
ആരാധകർക്ക് ആവേശമായി ‘ധോണി ആപ്പ്’ പുറത്തിറങ്ങി; ആശയത്തിന് പിന്നില്‍ പാലാക്കാരൻ അഡ്വ.സുഭാഷ് മാനുവല്‍
മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിൽ ധോണി ഫാൻസിനായി ധോണി ഫാന്‍സ് ആപ്പ് (https://www.dhoniapp.com/) പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് Read More…