general

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളികുളം ഇടവക

വെള്ളികുളം: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് വെള്ളികുളം ഇടവക സമൂഹവും ഭക്ത സംഘടനകളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്ര ചെയ്തവരിൽ ഒരാൾ ഒഴികെ എല്ലാവരും മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായ ആകാശ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവക സമൂഹം പ്രത്യേക പ്രാർത്ഥന നടത്തി. വികാരി ഫി.സ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകിക്കൊണ്ട് അനുശോചന സന്ദേശം നൽകി.മരണപ്പെട്ടവരുടെ വേദനയിൽ ഇടവക സമൂഹം പങ്കുചേരുന്നു എന്നും കുടുംബാംഗങ്ങളോട് അനുശോചനംരേഖപ്പെടുത്തുന്നു എന്നും Read More…

ramapuram

രാമപുരം കോളേജിൽ ബി കോമിനോപ്പം എ. സി. സി. എ. യും

രാമപുരം മാർ ആഗസ്തീനോസ് കോളേജും ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ എസ് ഡി സി യും ചേർന്ന് എ സി സി എ കോഴ്സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്റഗ്രേറ്റഡ്‌ ബി കോം പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ എ സി സി എ യും പഠിക്കാവുന്നതാണ്. കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് ഐ എസ് ഡി സി റീജിയണൽ മാനേജർ അർജുൻ രാജ് കോഴ്സ് സംബന്ധിച്ച ധാരണാപത്രം Read More…

general

വെള്ളികുളം സെൻ്റ് ആന്റണീസ് ഹൈസ്കൂളിൽ വിജയ ദിനാഘോഷം നാളെ

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് 17-ാംതീയതി (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിജയദിനാഘോഷം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ. എം . എം.എസ്, യു. എസ്. എസ്, എൽ. എസ്. എസ്. ജേതാക്കളെയും എം.ജി .യൂണിവേഴ്സിറ്റിബിഎ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എയ്ഞ്ചൽ സി.എസ്. ചൂണ്ടിയാനിപ്പുറത്തെയും സമ്മേളനത്തിൽ ആദരിക്കുന്നതാണ്. സ്കൂൾ മാനേജർ Read More…

aruvithura

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ആശ വർക്കർമാർക്ക് കിറ്റുകൾ വിതരണം ചെയ്തു

ഇടമറുക്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവ് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും മഴക്കാല ആവശ്യങ്ങൾക്കായുള്ള കിറ്റുകൾ വിതരണം ചെയ്തു. ഇടമറുക് സി എച്ച് സി യിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.മുഹമ്മദ് ജിജിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. അരുവിത്തുറ ലയൺസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും ബ്രില്യൻറ് സ്റ്റഡി Read More…

education

ഹൈസ്കൂൾ ക്ലാസുകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; ക്ലാസുകൾ 9.45 ന് ആരംഭിച്ചു

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ Read More…

Accident

ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം

പാലാ :ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്ക്. പരുക്കേറ്റ ജീപ്പ് യാത്രക്കാരായ ഏന്തയാർ സ്വദേശികൾ രത്ന റോയി ( 45), ഹണി ജിജോ ( (35), ആശ ബിനോ ( 45),സാലി ( 61) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപഭാ​ഗത്ത് വച്ചായിരുന്നു അപകടം.

kottayam

മുതിർന്ന പൗരന്മാരോടുള്ള അതിക്രമം: ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം :ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം സി.എം.എസ്‌.കോളജിൽ വച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു നിർവഹിച്ചു. സംസ്ഥാന വയോജന കമ്മീഷൻ രൂപീകരണം ഉൾപ്പടെ വിവിധ ചുവടുകളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. യുവജനങ്ങളുടെ കരുതലോടെയുള്ള ഇടപെടലും വയോജന സംരക്ഷണത്തിൽ അനിവാര്യമാണ് എന്ന് പി.എം. മാത്യു പറഞ്ഞു. സംസ്ഥാന വയോജന കൗൺസിൽ അംഗം തോമസ് പോത്തൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ അധ്യക്ഷ Read More…

weather

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും : ഇന്ന് 5 ജില്ലകളിൽ റെ‍ഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്,തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായ തുടരുന്നതിനാലും അലർട്ടുകൾ പുറപ്പെടുവിച്ചതിനാലും ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, Read More…

kottayam

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

kuravilangad

കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാട് : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാടാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ റംശാ പ്രാർഥന നടത്തി സന്ദേശം നൽ കുകയായിരുന്നു കർദിനാൾ. വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോടു ചേർന്ന് ജീവി ക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹ ത്തിലും ജീവിക്കണമെന്നും കർദിനാൾ പറഞ്ഞു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസ Read More…