kaduthuruthy

സ്വകാര്യ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കണം:സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: കടുത്തുരുത്തി പട്ടണത്തിൽക്കൂടിയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗത്തിലുള്ള മരണപാച്ചിൽ അവസാനിപ്പിക്കുവാൻ അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപ്പെട്ടു. കടുത്തുരുത്തി വലിയ പാലത്തിൽ വച്ച് ഇന്നലെവൈകുന്നേരം അമിത വേഗത്തിൽവന്ന സ്വകാര്യ ബസ് ഇടിച്ച് മാന്നാർ സ്വദേശി മണിയപ്പൻ മരിച്ചിരുന്നു. ഇനിയും ജീവനുകൾ പൊലിയുവാൻ ഇടവരുത്തരുതെന്നും, രാവിലെ മുതൽ ട്രാഫിക്ക് നിയന്ത്രിക്കുവാൻ പോലീസുകാരെ നിയന്ത്രിക്കണമെന്നും, എല്ലാബസുകളും കടുത്തുരുത്തി ബസ് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നുണ്ടെന്ന് അധികാരികൾ Read More…

kadaplamattam

കടപ്ലാമറ്റത്തെ സാംസ്‌കാരിക നിലയം യാഥാർഥ്യമാകുന്നു

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിയുന്നത്. 2022- 2023 വർഷത്തെ പദ്ധതിയിലൂടെയാണ് നിർമാണം. മൈലാടുംപാറ വാർഡിൽ 30 സെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം. സാംസ്‌കാരിക നിലയത്തോടു ചേർന്ന് കുട്ടികൾക്ക് കളിക്കാനായി പാർക്കും കളിസ്ഥലവും സജ്ജമാക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം ജോസ് കൊടിയംപുരയിടം Read More…

pala

മാപ്പിള സംവരണത്തിൽ നസ്രാണി മാപ്പിളമാരെ ഒഴിവാക്കുന്നത് അനീതി : എസ്എംവൈഎം

പാലാ : കേന്ദ്രസർക്കാരിൻറെ, സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട മാപ്പിള സംവരണത്തിൽ ‘നസ്രാണി മാപ്പിള’മാരെ ഒഴിവാക്കുന്നത് അനീതിയാണെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപത. 1993 ൽ പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം അർഹത ഉണ്ടായിട്ടും ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്. ഇത്തരം അനീതികൾ മനസ്സിലാക്കുവാനും, അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാനും യുവജനങ്ങൾ ശ്രദ്ധിക്കണം. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം Read More…

general

യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം

പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , Read More…

erattupetta

ഹയാത്തൂദ്ധീൻ അറബിക് ക്ലബ് വായന ദിനാചാരണം നടത്തി

ഈരാറ്റുപേട്ട : ഹയാത്തൂദ്ധീൻ ഹൈസ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായന ദിനം ആചരിച്ചു വായനയുടെ മഹത്വവും ആവശ്യകതയും ഉൾപ്പെടുത്തി പത്ര വാർത്ത വിവർത്തന മത്സരം സംഘടിപ്പിച്ചു. പത്താം ക്ലാസ്സ്‌ കുട്ടികൾക്കുള്ള പ്രേത്യേക പരിപാടിയായിരുന്നു വിവർത്തന മത്സരം. മത്സരത്തിൽ അസ്മിൻ ഹബീബ് ഒന്നാം സ്ഥാനം നേടി. പത്ര വായനയുടെ ഗുണങ്ങളെ കുറിച്ച് ഫായിസ് മുഹമ്മദ്‌ വിവരണം നടത്തി.

thidanad

റീഡിംഗ് കോർണർ

തിടനാട്: എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ട എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് റീഡിങ് കോർണർ പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി.എം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി രജിത പി. യു, എൻ..എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഷഫ്നാസക്കീർ , ഫാത്തിമ ഷുക്കൂർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. കഥാരചന, കവിതാ രചന,വായനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പ്രോഗമിന് നന്ദി പറഞ്ഞു.

bharananganam

വായന ദിനാചരണവും സ്‌കൂൾ ക്ലബുകളുടെ ഉദ്ഘാടനവും

ഭരണങ്ങാനം: ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വായനദിനാചാരണവും സ്‌കൂൾ ക്ലബുകളുടെ ഉദ്ഘാടനവും സ്‌കൂൾ ഹാളിൽ നടന്നു.പ്രശസ്ത സിനിമാഗാന, മൊഴിമാറ്റ രചയിതാവ് ശ്രീ.സുധാംശു സമ്മേളനം ഉദ്ഘാടനം ചെയ്തു. വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയും എ ഴുത്തിന്റെ ലോകത്തിലെ ക്ക് കുട്ടികൾ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ കടന്നുവരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രസ്തുത യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ റ വ. ഡോ.ജോൺ കണ്ണന്താനം അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബെന്നിച്ചൻ പി.ഐ, പി.റ്റി. എ. പ്രസിഡന്റ് ശ്രീ.ജോസ് ജെ.തയ്യിൽ, അധ്യാപകരായ Read More…

general

പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും

പാദുവ സെന്റ് ആന്റണീസ് യുപി സ്കൂളിൽ വായന ദിനാചരണവും വായനവാര ഉദ്ഘാടനവും നടത്തപ്പെട്ടു. വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ കൂടുതൽ പുസ്തക വായനയിൽ ശ്രദ്ധിക്കണമെന്ന് ഹെഡ്മാസ്റ്റർ ശ്രീ.ജിജി കെ ജോസഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. എസ് കെ പൊറ്റക്കാടിന്റെ ” ഒരു തെരുവിന്റെ കഥ “എന്ന നോവൽ കുട്ടികൾക്ക് നൽകിക്കൊണ്ട് വായന വാരാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ഓരോ ക്ലാസ്സി ലും ഓരോ വായനമൂലയും ഉദ്ഘാടനം ചെയ്തു.പരിപാടികൾക്ക് ടീച്ചർമാരായ ഫ്ലെമി ബെന്നി, നീനു മാത്യു, റിന്റാ ചാക്കോ Read More…

erattupetta

ഗർഭിണികളായ സ്ത്രീകൾക്കായി മാതൃമനം പരിപാടി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :ഗർഭിണികളായ സ്ത്രീകൾക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ഒരുക്കിയ പ്രത്യേക ബോധവത്കരണ പരിപാടിയായ ‘മാതൃമനത്തിന്റെ ‘ ഉദ്‌ഘാടനം പ്രമുഖ സിനി ആർട്ടിസ്റ് ശ്രീ കൈലാഷ് നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ ഗർഭകാലത്ത് സ്ത്രീകൾക്കുണ്ടാകാവുന്ന ഗൈനക്കോളജി സംബന്ധ സംശയങ്ങളെ കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും 40 വർഷത്തിലധികം സേവന പാരമ്പര്യമുള്ള പ്രശസ്ത ഡോക്ടറുമായ ഡോ. ഓമന തോമസ് ക്ലാസുകൾ നയിച്ചു. തുടർന്ന് ഗർഭകാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ പറ്റി ഡൈറ്റിഷൻ ആമിന ഹക്കിം, ഗർഭകാലത്ത് ചെയ്യേണ്ട ഫിസിയോതെറാപ്പി വ്യായാമങ്ങളെ കുറിച്ച് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ദേശീയ വായന ദിനവും വായന വാരവും ഉദ്ഘാനം ചെയ്തു

വെള്ളികുളം : ദേശീയ വായന ദിനത്തോടനുബന്ധിച്ച് വായനദിനവും വായന വാരവും ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോജൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ സന്ദേശം നൽകികൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി കുഞ്ഞുണ്ണി മാഷിൻ്റെ കവിതാ ശകലത്തിലൂടെ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ നടത്തി. ജോമോൻ ആൻ്റണി കടപ്ലാക്കൽ വായനാദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധിയായ ബിന്നു ബിൻസ് മുളങ്ങാശ്ശേരിൽ വായനാദിന സന്ദേശം Read More…